Trending Now

കൗണ്ടിംഗ് ഏജന്‍റുമാര്‍ക്ക് ആന്‍റീജന്‍ ടെസ്റ്റ്നാളെ ( ഏപ്രില്‍ 30) ന് നടക്കും

കൗണ്ടിംഗ് ഏജന്‍റുമാര്‍ക്ക് ആന്‍റീജന്‍ ടെസ്റ്റ്നാളെ ( ഏപ്രില്‍ 30) ന് നടക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ കൗണ്ടിംഗ് ഹാളുകളിലേക്കു നിയോഗിക്കപ്പെട്ടിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്കുള്ള ആന്റിജന്‍ ടെസ്റ്റ് ജില്ലാ ഭരണകേന്ദ്രം, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ (ഏപ്രില്‍ 30 വെള്ളി) നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തോജ് ലോഹിത് റെഡ്ഡി അറിയിച്ചു.

നിയോജക മണ്ഡലം, സമയം, പരിശോധനാ കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ:-

തിരുവല്ല- രാവിലെ 9.30-12.30, തിരുവല്ല താലൂക്ക് ആശുപത്രി.
റാന്നി- രാവിലെ 9.30-12.30, റാന്നി താലൂക്ക് ആശുപത്രി.
ആറന്മുള- രാവിലെ 9.30-12.30, സി.എഫ്.എല്‍.ടി.സി മുത്തൂറ്റ് കോഴഞ്ചേരി (മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റല്‍).
കോന്നി- രാവിലെ 9.30-12.30, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം.
അടൂര്‍- രാവിലെ 9.30-12.30, അടൂര്‍ വൈ.എം.സി.എ ഹാള്‍.

 

കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നാളെ ( ഏപ്രില്‍ 30)

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരാകുന്ന കൗണ്ടിംഗ് ഏജന്റുമാര്‍, ചീഫ് ഏജന്റുമാര്‍, സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ കോവിഡ് മുക്തരാണെന്ന് ഉറപ്പുവരുത്തണം. കോന്നി മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൗണ്ടിംഗ് ഏജന്റുമാര്‍, ചീഫ് ഏജന്റുമാര്‍, സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ക്കുള്ള ആന്റിജന്‍ ടെസ്റ്റ് നാളെ (3 ഏപ്രില്‍ 0)രാവിലെ ഒന്‍പതു മുതല്‍ 12 വരെ (130 പേര്‍ വരെ) പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

error: Content is protected !!