പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് അഞ്ച് ( കരിമ്പനക്കല്‍ ക്ഷേത്രത്തിന് സമീപം പുളിക്കുന്നില്‍ഭാഗം, വെട്ടിപ്രം ഭാഗം, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, 17 ( പൂര്‍ണമായും) പ്രദേശങ്ങളില്‍ ഏപ്രില്‍ 24 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.