പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (കൊന്നമൂട്ടില്‍ പടി മുതല്‍ ചക്കാലപ്പടി വരെയും, റേഷന്‍കട മുക്ക് മുതല്‍ തട്ടേക്കുന്ന് വരെയും), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (പുത്തൂര്‍ പടി മുതല്‍ മാന്താനം റോഡിന് തെക്ക് വശം പടിഞ്ഞാറെ പുര വരെയുള്ള ഭാഗം), വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, വാര്‍ഡ് നാല് (സെന്റ് ജോണ്‍സ് പള്ളി മുതല്‍ കുരിശുമൂട്, മഥനി മഠം വരെയുള്ള റോഡിന്റെ ഇരുവശങ്ങളും), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (കണിയാംപാറ കോളനി, കെപിഎംഎസ് ജംഗ്ഷന്‍ മുതല്‍ സെന്റ് മേരീസ് ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങള്‍), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (നല്ലൂര്‍ ഭാഗം, വയല വടക്ക് ഇണ്ടിളയപ്പന്‍ ക്ഷേത്രം മുതല്‍ മാവും പാറ വരെയുള്ള ഭാഗങ്ങള്‍ )എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 22 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത്, വാര്‍ഡ് 13 (ചെറുപുഞ്ച കുരീക്കാട്, വഞ്ചിമുക്ക് കുരിശടി ഭാഗങ്ങള്‍), വാര്‍ഡ് 19 (കൊല്ലയിക്കല്‍ – തെങ്ങമം ഭാഗങ്ങള്‍), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 13 (താലൂക്ക് ആസ്ഥാന ആശുപത്രി ജംഗ്ഷന്‍ മുതല്‍ കൈപ്പറ്റ ജംഗ്ഷന്‍ വരെ ഭാഗങ്ങള്‍), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (കുളനടക്കുഴി കോളനി ഭാഗം), റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (പരിയാരം ഭാഗം) എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 23 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
വാക്സിന്‍ വിതരണം: ജില്ലയില്‍
ലഭ്യമായത് 48,000 വാക്സിന്‍
പത്തനംതിട്ട ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ജില്ലയ്ക്ക് ലഭിച്ചത് 48,000 വാക്സിന്‍. 40,000 കോവിഷീല്‍ഡ് വാക്സിനും 8000 കോവാക്സിനും ആണ് ലഭിച്ചത്. വാക്സിന്‍ എത്തിയതോടെ ഏപ്രില്‍ 26 (തിങ്കള്‍ ), 27 (ചൊവ്വ), 28 (ബുധന്‍) തീയതികളില്‍ കോവിഡ് വാക്സിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
ആദ്യ ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ക്കും രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ക്കും ഓണ്‍ലൈനായി cowin.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ചെറിയ കേന്ദ്രങ്ങളിലേക്ക് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും താലൂക്ക് ആശുപത്രി പോലെയുള്ള വലിയ കേന്ദ്രങ്ങളിലേക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ജില്ലയില്‍ 63 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വാക്സിന്‍ വിതരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്. വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന്റെയും വോളന്റിയര്‍മാരുടെയും സേവനം ഉണ്ടാകും. തിരക്ക് നിയന്ത്രണാതീതമായാല്‍ വാക്‌സിന്‍ കേന്ദ്രം അടച്ചിടുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.