Trending Now

ജാഗ്രത : കക്കാട് നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത

 

 

കക്കാട് നദിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മലിന ജലം ഒഴുക്കി കളയുന്നതിനായി മൂഴിയാര്‍ സംഭരണിയില്‍ നിന്നും 15,000 ഘന മീറ്റര്‍ ജലം (ഏപ്രില്‍ 23) രാവിലെ 10 മുതല്‍ 11 വരെ തുറന്നു വിടുന്നതിന് കക്കാട് കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. മൂഴിയാര്‍ സംഭരണിയുടെ മൂന്നു ഗേറ്റുകള്‍ അഞ്ചു സെന്റീമീറ്റര്‍ വരെ ഉയര്‍ത്തും.
കക്കാട് നദിയില്‍ ജലം ഒഴുക്കി വിടുന്നതിനാല്‍ ജലനിരപ്പ് അഞ്ച് സെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. പുറത്തുവിടുന്ന ജലം കക്കാട് നദിയിലൂടെ നാലു മണിക്കൂറിനുള്ളില്‍ ആങ്ങമൂഴി, സീതത്തോട്ടില്‍ എത്തും. കക്കാട് ആറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും മറ്റുള്ളവരും ജാഗ്രത പുലര്‍ത്തണം.

error: Content is protected !!