Trending Now

അരുവാപ്പുലമടക്കമുള്ള സ്ഥലങ്ങളില്‍ കോവിഡ് വാക്സിന്‍ തീര്‍ന്നു

 

കോന്നി വാര്‍ത്ത : കോവിഡ് നിര്‍മാര്‍ജന ഭാഗമായി രണ്ടാമത് കുത്തിവെപ്പ് എടുക്കാന്‍ എത്തിയ ആളുകളെ അരുവാപ്പുലത്ത് മടക്കി അയച്ചു . വാക്സിന്‍ ഇല്ലാ എന്ന കാരണം ആണ് പറഞ്ഞത് എന്നു മുതിര്‍ന്ന പൌരന്‍മാര്‍ പറയുന്നു .

അരുവാപ്പുലം അക്കരക്കാലപടിയിലെ സാംസ്കാരിക നിലയത്തില്‍ ഇന്നലെ വാക്സിന്‍ കുത്തിവെയ്പ്പ് ഉണ്ടായിരുന്നു . മുന്‍പ് എടുത്ത മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഇന്ന് ആണ് രണ്ടാമത്തെ വാക്സിന്‍ തീയതി നല്‍കിയത് .വയക്കര നിന്നും ഉള്ള മുതിര്‍ന്ന ആളുകള്‍ക്ക് വാക്സിന്‍ ലഭിച്ചില്ല . മരുന്ന് തീര്‍ന്നു എന്നാണ് പറഞ്ഞത് . അവര്‍ മടങ്ങി പോയി .
കോവിഡ് 19 വാക്സ്സിന്‍ വേഗത്തില്‍ എത്തിക്കുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ശ്രമിച്ചു വരുന്നു . കോവിഡ് രോഗികളുടെ എണ്ണം വളരെ വേഗം പെരുകുന്നു .
കോന്നി മേഖലയില്‍ വാക്സിന്‍ യഥേഷ്ടം എത്തിക്കുവാന്‍ നടപടി ഉണ്ടാകണം

error: Content is protected !!