Trending Now

കൊവിഡ് വ്യാപനം: പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

 

പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖവും സർട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാൻ കമ്മീഷൻ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.

വിവിധ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ചാൻസിലർ കൂടിയായ ഗവർണർ പരീക്ഷകൾ മാറ്റിവയ്ക്കാൻ നിർദേശം നൽകിയത്. ഓഫ്‌ലൈൻ പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.

ഇതിന് പിന്നാലെ ആരോ​ഗ്യ സർവകലാശാല, കണ്ണൂർ, കോഴിക്കോട്, മഹാത്മാ ​ഗാന്ധി, കേരളാ സർവകലാശാലകൾ പരീക്ഷ മാറ്റിവച്ചു.

error: Content is protected !!