Trending Now

കലഞ്ഞൂരില്‍ സ്വത്ത് തട്ടിയെടുക്കാന്‍ യുവതിയെ ബന്ധുക്കള്‍ ആക്രമിച്ചതായി പരാതി

 

കൈലാസ് കലഞ്ഞൂര്‍

അന്യ മതത്തില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ യുവതിയെ ബന്ധുക്കള്‍ ആക്രമിച്ചതായി പരാതി. ചേച്ചിയും ഭര്‍ത്താവും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് യുവതി പറയുന്നു . സംഭവത്തെ തുടർന്ന് ഇവർ പൊലീസില്‍ പരാതി നല്‍കി.

ഉമ്മയെ കാണാൻ വീട്ടിലെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞാണ് ഇരുവരും ആക്രമിച്ചതെന്നാണ് കലഞ്ഞൂര്‍ തിടി നിവാസിയായ യുവതിയുടെ പരാതി. വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും ആക്രമണത്തിൽ കൈയ്ക്കും, തലയ്ക്കും പരുക്കേറ്റതായും പരാതിയില്‍ പറയുന്നു.

സഹോദരിഭർത്താവ് കയ്യിൽ ഉണ്ടായിരുന്ന കുറുവടി കൊണ്ട് തലയിൽ അടിക്കുകയും സഹോദരി കൊയ്‌ത്തിരുമ്പു കൊണ്ട് പലതവണ വെട്ടുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി . ഇടത് കയ്യിലെ നടുവിരലിലും ഉള്ളം കയ്യിലും വെട്ടേറ്റു വിരലിൽ അസ്ഥിപൊട്ടലും ഉണ്ട് കൂടാതെ പുറത്തും കാലിലും തലയിലും വെട്ടേറ്റിട്ടുണ്ട്

. വെട്ടേറ്റു വീണ യുവതിയെ അയൽവാസികൾ ആണ് ആദ്യം കോന്നി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചത് . യുവതിയുടെ ഭർത്താവും കുടുംബവും എത്തി കോഴഞ്ചേരി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കൈ വിരലിലെ വലിയമുറിവ് കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു.
ഇപ്പോൾ കൈവിരൽ ശാസ്ത്രക്രിയക്ക് ശേഷം വീണ്ടും കോന്നി താലൂക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണ്
. കൂടൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!