Trending Now

എല്ലാവരും എന്നും കാണുന്നത് : നാണം ഇല്ലാത്തത് അധികാരികള്‍ക്ക്

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അതിരുങ്കൽ കൊല്ലന്‍ പടി റോഡില്‍ മുറ്റാക്കുഴിയിലൂടെ കൊല്ലന്‍ പടിയിലേക്ക് വരിക . ഈ റോഡിന്‍റെ ശോചനീയാവസ്ഥ കാണുക . മുൻപ് ഇതിൽക്കാണുന്ന കോൺക്രീറ്റു ബ്ലോക്കുകൾ ഇല്ലായിരുന്നു. ഒരു ടാറിട്ട ചപ്പാത്തുമാത്രം. ഇതിൽ കാണുന്നത് മഴപെയ്തു രൂപപ്പെട്ട വെള്ളകെട്ടല്ല .ഈ വെള്ളക്കെട്ടിൽ കുമിളകൾ രൂപപ്പെടുന്നത് ശ്രദ്ധിച്ചുകാണുമല്ലോ.. അത്‌ മറ്റൊന്നുമല്ല.. അതിനടിയിലൂടെപോകുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ സംഭവമല്ല. വർഷങ്ങൾ കൊണ്ട് തുടങ്ങിയ സംഭവമാണ് ഈ ലീക്ക്.

അതുവഴിപോകുന്ന എല്ലാവാഹനങ്ങൾക്കും ബുദ്ധിമുട്ടാണ് ഈ അവസ്ഥ. ഈ വെള്ളക്കെട്ടിനുസമീപം വലിയൊരു മെറ്റൽകൂനയും കാണുന്നു. അതിന്റെ അവിടുത്തെ ഉപയോഗവും വ്യക്തമല്ല. ഇരുചക്രവാഹനങ്ങളും,മുച്ചക്രവാഹനങ്ങളുമാണ് ഏറ്റവുമധികം ബുദ്ധിമുട്ടിലാകുന്നത്. ഏതൊരു നാടിന്റെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് നല്ല റോഡുകൾ. സാമൂഹികനന്മ ലക്ഷ്യംവച്ചുള്ള നേതാക്കന്മാർ ഉയരുന്നത് തങ്ങളുടെ വാക്കിന്റെ വിശ്വസ്തതയിലും,അവ പ്രവർത്തികമാക്കുന്നതിലും കൂടിയാണ്.

ഈ അവസ്ഥയുടെ പിന്നിൽ തികച്ചും ഉത്തരവാദിത്വമില്ലായ്മയാണ്.
ജനം പ്രതികരിക്കുക . അധികാരികള്‍ എത്തി പരിഹാരം കാണുക .

error: Content is protected !!