കോവിഡ് രണ്ടാം തരംഗത്തിന്റെ ഗതിവേഗം കുറയ്ക്കുവാനും കോവിഡ് വ്യാപനം തടയുന്നതിനുമായി കുടുംബശ്രീ ത്രിതലസംഘടന സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ആരോഗ്യവകുപ്പുമായും വാക്ക് വിത്ത് വാക്സിന്‍ കാമ്പയിന്‍ ആരംഭിച്ചു.
പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാലു നഗരസഭകളിലും 45 വയസിന് മുകളില്‍ വാക്സിനേഷന്‍ എടുക്കാത്ത മുഴുവന്‍ വ്യക്തികളുടെയും വിവരശേഖരണം നടത്തുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കാമ്പയിനാണിത്.
കാമ്പയിന്റെ ഭാഗമായി 45 വയസിന് മുകളില്‍ പ്രായമുള്ളതും നാളിതുവരെ വാക്സിനെടുക്കാത്തതുമായ മുഴുവന്‍ ആളുകളുടേയും പേര്, അഡ്രസ്, തദ്ദേശ ഭരണസ്ഥാപനം, വാര്‍ഡ്, ആധാര്‍ നമ്പര്‍, ആധാറുമായി ലിങ്ക്ചെയ്ത ഫോണ്‍ നമ്പര്‍, ഓപ്ഷണല്‍ ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ശേഖരിക്കും. വിവരങ്ങള്‍ അതാത് ആരോഗ്യകേന്ദ്രത്തിനും ജില്ലാ ആരോഗ്യ കേന്ദ്രത്തിനും ജില്ലാ ഭരണകൂടത്തിനും കൈമാറുകയും തുടര്‍ നടപടിക്ക് പിന്തുണാ സഹായങ്ങള്‍ നല്‍കുന്നതിനുമാണ് ഈ കാമ്പയിന്‍ ലക്ഷ്യമിടുന്നത്.
കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ സി.ഡി.എസില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആമിനാ ഹൈദരാലി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അംബികാ വേണു, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെറി അലക്സ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാ മണിയമ്മ, പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ആര്‍. അജിത്കുമാര്‍, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ഇ.ബി അനിത സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മോനി വര്‍ഗീസ്, സി.ഡി.എസ് അക്കൗണ്ടന്റ് ഫസീല എന്നിവര്‍ പങ്കെടുത്തു.
53 ഗ്രാമപഞ്ചായത്തുകളിലും നാലു നഗരസഭകളിലുമായി ഓണ്‍ലൈനായും ഓഫ്ലൈനായും പേര് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ലിസ്റ്റ് ജില്ലാ ഭരണകൂടത്തിനു കൈമാറുമെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.