Trending Now

പത്താമുദയ മഹോത്സവത്തിന് കോന്നി കല്ലേലി കാവ് ഒരുങ്ങി

 

കോന്നി വാര്‍ത്ത : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഊട്ടി ഉറപ്പിച്ച് കൊണ്ട് 999 മലകള്‍ക്കും ഉടയവനായ ഊരാളി പരമ്പരകളുടെ പ്രതീകമായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ മൂല സ്ഥാനമായ പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും ഏപ്രില്‍14 മുതല്‍ 23 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും .

 

വിഷു ദിനമായ ഏപ്രില്‍ 14 നു പത്തു ദിവസത്തെ മഹോത്സവത്തിന് മല ഉണര്‍ത്തി തുടക്കം കുറിക്കും .രാവിലെ 4 മണിയ്ക്ക് കാവ് ഉണര്‍ത്തി കാവ് ആചാരത്തോടെ വിഷുക്കണി ദര്‍ശനം , നവാഭിഷേകം ,താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പിക്കും .

രാവിലെ 7 മണിയ്ക്ക് പത്താമുദയ മഹോത്സവത്തിന് ആരംഭം കുറിച്ച് കൊണ്ട് കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഊരാളിയുടെ കാര്‍മ്മികത്വത്തില്‍ 999 മലകളെ വിളിച്ച് ചൊല്ലി നാടുണര്‍ത്തി മലയ്ക്ക് കരിക്ക് പടേനി നടക്കും . 8.30 നു വാനര ഊട്ട് മീനൂട്ട്,പ്രഭാത പൂജ , കല്ലേലി കൌള ഗണപതി പൂജ ,9 നു അന്നദാനം , 11.30നു ഊട്ട് പൂജ ,വൈകിട്ട് 6.30 നു ദീപാരാധന ,ദീപ നമസ്കാരം ,ചെണ്ടമേളം രാത്രി 8 മണി മുതല്‍ ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവ നടക്കും .

 

രണ്ടാം മഹോത്സവ ദിനമായ ഏപ്രില്‍ 15 മുതല്‍ ഒന്‍പതാം മഹോത്സവ ദിനമായ ഏപ്രില്‍ 22 വരെ രാവിലെ 4 മണി മുതല്‍ മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ , താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പണം ,മലയ്ക്ക് കരിക്ക് പടേനി , 8.30 മുതല്‍ വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ ,9 മണിയ്ക്ക് അന്നദാനം ,11.30 നു ഊട്ട് പൂജ വൈകിട്ട് 6.30 മുതല്‍ ദീപാരാധന ,ദീപ നമസ്കാരം ,ചെണ്ടമേളം എന്നീ ചടങ്ങുകള്‍ ഉണ്ടാകും

.

വടക്കന്‍ ചേരി വല്യച്ഛന്‍ പൂജ , കുട്ടിച്ചാത്തന്‍ പൂജ , 999 മല സങ്കല്‍പ്പ പൂജ ,മൂര്‍ത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ , പര്‍ണ്ണശാല പൂജ , യക്ഷിയമ്മ പൂജ , വന ദുര്‍ഗ്ഗ അമ്മ -പരാശക്തിയമ്മ പൂജ , ഭാരത പൂങ്കുറവന്‍ അപ്പൂപ്പന്‍ പൂങ്കുറത്തി അമ്മൂമ്മ പൂജ ,ആദ്യ ഉരു മണിയന്‍ പൂജ , കൊച്ചു കുഞ്ഞ് അറുകല പൂജ ,ഹരിനാരായണ പൂജ ,നാഗ പൂജ , എന്നീ ഉപ സ്വരൂപ വിശേഷാല്‍ പൂജകള്‍ ഓരോ ഉല്‍സവ ദിനവും സമര്‍പ്പിക്കും .

ഒന്‍പതാം ഉല്‍സവ ദിനമായ ഏപ്രില്‍ 22 നു പതിവ് പൂജകള്‍ക്ക് പുറമെ രാത്രി 8 മണിക്ക് നൃത്ത സന്ധ്യ , 10 മണിക്ക് തിരുവനന്തപുരം മണമ്പൂര്‍ തോപ്പ് വിള മാര്‍ത്താണ്ഡന്‍ ആശാന്‍റെ ശിഷ്യ സംഘം അവതരിപ്പിക്കുന്ന പാട്ടും കളിയും ഭാരതകളിയും നിറഞ്ഞാടും .

 

പത്താമുദയ മഹോത്സവ ദിനമായ ഏപ്രില്‍ 23 നു വെളുപ്പിനെ 4 മണി മുതല്‍ മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ , താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പണം. രാവിലെ 7 മുതല്‍ പത്താമുദയ വലിയ കരിക്ക് പടേനി തുടര്‍ന്നു വാനര ഊട്ട് ,മീനൂട്ട് പ്രഭാത പൂജ കല്ലേലി അമ്മൂമ്മ കല്ലേലി അപ്പൂപ്പന്‍ പൂജ പുഷ്പാഭിഷേകം 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല 10.30 നു ആനയൂട്ട് പൊങ്കാല നിവേദ്യ സമര്‍പ്പണം 10.30 നു സമൂഹ സദ്യ , തുടര്‍ന്നു സാംസ്കാരിക സദസ്സ് .11.30 ഊട്ട് പൂജ ഉച്ചയ്ക്ക് 2 മുതല്‍ തിരുമുന്നില്‍ എഴുന്നള്ളത്ത് , വൈകിട്ട് 6 മണിയ്ക്ക് തൃപ്പടി പൂജ 6.30 നു അച്ചന്‍ കോവില്‍ നദിയില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ ദീപാരാധന ദീപ നമസ്കാരം ചെണ്ട മേളം പത്താമുദയ ഊട്ട് ചരിത്ര പുരാതനമായ കുംഭ പാട്ട് , രാത്രി 10 മണി മുതല്‍ കൊല്ലം വെട്ടികവല രവീന്ദ്രന്‍ ആശാനും സംഘവും അവതരിപ്പിക്കുന്ന പാട്ടും കളിയും, ഭാരതക്കളി , പടയണിക്കളി , തലയാട്ടം കളി എന്നിവ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് നടക്കുമെന്ന് കാവ് പ്രസിഡന്‍റ് അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു .