Trending Now

പമ്പാ അണക്കെട്ട് തുറക്കും

 

ശബരിമല മേട വിഷു ഉത്സവവുമായി ബന്ധപ്പെട്ട് പമ്പാ ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി ഏപ്രില്‍ ഒന്‍പതു മുതല്‍ 17 വരെ പ്രതിദിനം 25,000 ഘന മീറ്റര്‍ ജലം വീതം പമ്പാ അണക്കെട്ടില്‍ നിന്നും തുറന്നു വിടുന്നതിന് കക്കാട് കെഎസ്ഇബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.

ആകെ 2,25,000 ഘന മീറ്റര്‍ ജലമാണ് ഇക്കാലയളവില്‍ അണക്കെട്ടില്‍ നിന്നും തുറന്നുവിടുക. അണക്കെട്ട് തുറന്നു ജലം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്ത് താമസിക്കുന്നവരും തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!