Trending Now

പോളിങ്:ഏറ്റവും പിന്നില്‍ പത്തനംതിട്ട ജില്ല: എന്താണ് സംഭവിച്ചത്

 

കോന്നി വാര്‍ത്ത : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശതമാന കണക്കില്‍ ഏറ്റവും പിന്നില്‍ പത്തനംതിട്ട ജില്ല എന്നു കണക്കുകള്‍ പറയുന്നു . 77.9 ശതമാനവുമായി കോഴിക്കോടാണ്‌ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 67.18 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 71.67 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്.

എന്താണ് ജില്ലയ്ക്ക് പറ്റിയത് . ഇവിടെ ഉള്ള വോട്ടര്‍മാര്‍ ഇവിടെ തന്നെ ഉണ്ട് . ഈ ശതമാന കണക്കുകള്‍ കൂട്ടി നോക്കിയാല്‍ ബാക്കി വോട്ടര്‍മാര്‍ എവിടെ . ചുരുക്കം ചിലര്‍ മരണപ്പെട്ടു . എന്നാലും ബാക്കി എവിടെ . ആ ബാക്കി വോട്ട് രേഖപ്പെടുത്താന്‍ ബൂത്തില്‍ എത്തിയില്ല .കാരണം കണ്ടു പിടിക്കാന്‍ സജീവ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് എടുപ്പ് കഴിഞ്ഞ ഇന്ന് 7 മണി മുതല്‍ പരിശ്രമിച്ചു . കണ്ടെത്തിയില്ല .
ശബരിമല വിഷയം തന്നെ കേരളം ഇന്ന് ചര്‍ച്ച ചെയ്തു .തുടക്കം കുറിച്ചത് എന്‍ എസ്സ് എസ്സ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ , പിന്നാലേ മുഖ്യമന്ത്രി പ്രതികരിച്ചു ,പ്രതിപക്ഷ നേതാവ് വന്നു . ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കോന്നി മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പ്രതികരിച്ചു .
ശബരിമല തന്നെ കാരണം . ബാക്കി വോട്ടുകള്‍ ശൂന്യമായതല്ല . ചെയ്യേണ്ട എന്നു വോട്ടര്‍മാര്‍ തീരുമാനിച്ചു . ആര്‍ക്കും വോട്ടില്ല ” അത് നോട്ടയില്‍ ” പോലും ഇല്ല