Trending Now

അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍

 

പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അലക്‌സ് പിടിയില്‍.നാട്ടുകാര്‍ ഇയാളെ പോലീസ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഇയാള്‍ രക്ഷപ്പെടുന്നത്.ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ട അലക്‌സിനെ സ്റ്റേഷന് പുറത്തേക്ക് ഇറക്കിയപ്പോഴാണ് വിലങ്ങുമായി ഓടിരക്ഷപ്പെട്ടത്.

കുമ്പഴ കളീക്കല്‍പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടാനച്ഛന്‍ അലക്‌സിനെ (23) പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തിരുന്നു. ശരീരം കത്തികൊണ്ട് മുറിച്ചും മര്‍ദിച്ചും അഞ്ചുവയസ്സുകാരിയെ അഞ്ചുവയസ്സുകാരിയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.

error: Content is protected !!