ശബരിമല വിഷയത്തിൽ കെ സുരേന്ദ്രനെതിരെ കേരളം മുഴുവനും കേസ്: കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പെറ്റി കേസുപോലുമില്ല: വി മുരളീധരൻ

 

 

സീതത്തോട്: ശബരിമല വിഷയത്തിൽ കേരളമങ്ങോളമിങ്ങോളം കെ സുരേന്ദ്രനെതിരെ നൂറു കണക്കിന് കേസെടുത്തു , എന്നാൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ഒരു കേസുപോലുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മമാരുടെ കണ്ണീര് കണ്ടാണ് സുരേന്ദ്രൻ ശബരിമല സമരത്തിന്റെ അമരത്ത് വന്നത്. വിഷയം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ വോട്ടു ചോദിച്ചു വരുന്ന മറ്റുള്ളവർ എവിടെയായിരുന്നു എന്ന് ചിന്തിക്കണം. ശബരിമലയുടെ പേരിലാണ് അദ്ദേഹം ജയിൽവാസം അനുഭവിച്ചത്. ശബരിമല പ്രശ്നത്തിൽ വേണ്ടി വന്നാൽ ബിജെപി നേതാക്കൾ വീണ്ടും ജയിലിൽ പോകാൻ തയ്യാറാകും. കോൺഗ്രസ്സ് നേതാക്കൾ അതിന് തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

 

വിശ്വാസ സംരക്ഷണ നായകനായ കെ സുരേന്ദ്രന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ചിത്രമായി ഉൾപ്പെടുത്തിയിട്ടുള്ള ലച്ചു എന്ന കുട്ടി മന്ത്രിയെ ഷാളണിയിക്കുകയും മന്ത്രി കുട്ടിയോട് കുശല സംഭാഷണം നടത്തുകയും ചെയ്തു.

സി പി എം സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്ന തെരെഞ്ഞെടുപ്പാണിത്: വി മുരളീധരൻ

കോന്നി: എൻഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് റാലി സീതത്തോട്ടിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി പി എം സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്ന തെരെഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.

സോളാർ കേസിൽ കുറ്റവാളികളെ തുറുങ്കിലടക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ ഇപ്പോൾ പറയുന്നത് ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്നാണ്. അടുത്ത 5 വർഷം ഞങ്ങൾക്കാണ് ഭരണം എന്നാണ് യുഡിഫ് നേതാക്കൾ പറയുന്നത്. സർക്കാരിന്റെ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം പണിയാനൊരുങ്ങിയത് കമ്മീഷൻ തട്ടാനാണ്. ശബരിമലയിലെ മണൽ നീക്കിയതു വരെ സി പി എം ബിനാമികളാണ്. സ്പിങ്ങ്ളറിൽ നടന്നത് വൻ അഴിമതിയാണ്.

സ്വർണ്ണക്കടത്തു കേസിൽ സ്പീക്കറും, മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടുവെന്നാണ് മൊഴികൾ വ്യക്തമാക്കുന്നത്. കേന്ദ്ര പദ്ധതികളെല്ലാം സഞ്ചിയിലാക്കി പിണറായി വിജയന്റെ പടം ഒട്ടിച്ചു കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സീതത്തോട് ബസ്റ്റാൻഡിൽ കൂടിയ തെരഞ്ഞെടുപ്പു പ്രഛണ ഗോത്തിൽ കർഷക മോർച്ച സംസ്ഥാന പ്രസിഡൻഡ് ജയസൂര്യൻ പാല, ബി ജെ പി ജില്ലാ വൈസ് പ്രസിഡൻഡ് എം അയ്യപ്പൻകുട്ടി, മണ്ഡലം പ്രസിഡൻസ് ജി മനോജ്, സെക്രട്ടറി പി.വി ബോസ്, ബി ഡി ജെ എസ്സ് മണ്ഡലം പ്രസിഡൻഡ് സോമനാഥൻ, ജില്ലാ സെക്രട്ടറി സുരേഷ് തരംഗിണി, ബി ഡി വൈ എസ് ജില്ലാ പ്രസിഡൻഡ് നോബിൾ കുമാർ, ബി ജെ പി സീതത്തോട് പഞ്ചായത്ത് പ്രസിഡൻഡ് വേണു ഗോപാല പിളള, ചിറ്റാർ പഞ്ചായത്ത് പ്രസിഡൻഡ്, രജ്ഞനൻ, സുചിതാ ചന്ദ്രൻ, ജിതേഷ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!