
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന പത്തനംതിട്ട ജില്ലയിലെ പരിശീലന പരിപാടി (29നു ) അവസാനിക്കും. ഈ മാസം 25,26,27 തീയതികളിലായി നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഉദ്യാഗസ്ഥര്‍ (29 നു ) അതത് നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന ട്രെയിനിംഗില്‍ പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.