കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ അരുവാപ്പുലം അഞ്ചാം വാര്‍ഡിലെ വനത്തില്‍ ഉള്ള ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനി വാസികള്‍ക്ക് ഇക്കുറി വ്യക്തമായ രാഷ്ട്രീയ ചായ്‌വ് ഉണ്ട് . മുന്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമോ പോസ്റ്റര്‍ പ്രചാരണമോ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിക്കലോ കൂടിയാലോചന ചര്‍ച്ചകളോ ഇവര്‍ക്ക് ഇല്ലായിരുന്നു .
ആവണിപ്പാറകോളനിനിവാസികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇനി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട.രണ്ടുമാസം മുൻപ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോളനിയിലെ വോട്ടർമാർ 50 കിലോമീറ്റർ സഞ്ചരിച്ച് കല്ലേലിയിലാണ് വോട്ട് ചെയ്യാൻ എത്തിയത്.പോളിങ് ബൂത്ത് ഇല്ലാത്തത് കോളനി വാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു .
കോന്നിമണ്ഡലത്തിലെ 212-ാമത്തെ പോളിങ് ബൂത്ത് ആവണിപ്പാറ കോളനിയിലാണ്. അങ്കണവാടി കെട്ടിടമാണ് പോളിങ് സ്റ്റേഷനായി ഉപയോഗിക്കുന്നത്.കോന്നിയില്‍ നിന്നും 26 കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്താല്‍ അച്ചന്‍ കോവില്‍ റോഡില്‍ അച്ചന്‍ കോവില്‍ നദിയുടെ മറുകര ഉള്ള ആവണിപ്പാറയില്‍ എത്താം .
70 വോട്ടർമാരാണ് ഇവിടെയുള്ളത്. ഇത്തവണ വോട്ടർമാർക്ക് വ്യക്തമായ രാഷ്ട്രീയചായ്‌വ് ഉണ്ട്. 1987-ലെ തിരഞ്ഞെടുപ്പിലാണ് ഇവിടെ പോളിങ് സ്റ്റേഷൻ അനുവദിച്ചത്.
വനം വകുപ്പ് ജീവനക്കാരുടെ സഹകരണത്തിലാണ് വോട്ടിങ് നടക്കുന്നത്.സ്ഥാനാര്‍ഥികള്‍ ആരെന്ന് പോലും പണ്ട് അറിയില്ലായിരുന്നു . പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ എത്തി പുകയില നല്‍കി പറയുന്ന പോലെ കൂത്തും .അത്ര തന്നെ . കോളനിവാസികളുടെ കെട്ട കാലം കഴിഞ്ഞു . ഉന്നത വിദ്യാഭ്യാസം ഉള്ള ചെറുപ്പകാര്‍ ഇന്ന് ഉണ്ട് . അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ചായ്‌വ് ഉണ്ട് .
34 കുടുംബങ്ങളാണ് ഉള്ളത്. ഗിരിവർഗവകുപ്പിൽനിന്ന് നൽകിയിട്ടുള്ള ഫൈബർ ബോട്ട് ഉപയോഗിച്ചാണ് കോളനിവാസികൾ അക്കരെ ഇക്കരെ പോകുന്നത്, അച്ചൻകോവിൽ ആറ്റിൽ വെള്ളം ഉയർന്നാൽ ഇവരുടെ യാത്ര ബുദ്ധിമുട്ടിലാകും.
കഴിഞ്ഞിടെ വൈദ്യുതി എത്തിയതാണ് ഇവരിലെ രാഷ്ട്രീയ ബോധം ഉണരാന്‍ കാരണം . എല്ലാ വീടുകളിലും വെളിച്ചമായി. തെരുവു വിളക്കുകളും സ്ഥാപിച്ചു . ഇരുള്‍ പരന്ന കാടിന് നടുവിലെ കോളനിയില്‍ വെളിച്ചം എത്തിച്ച കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന്‍റെ പേര് കാണുമ്പോള്‍ ഇവരുടെ മുഖത്തും തെളിച്ചം പരക്കും . കാരണം അന്തകാരത്തില്‍ നിന്നുമാണ് തങ്ങളെ കൈപിടിച്ചു ഉയര്‍ത്തിയത് എന്ന് കോളനിവാസികള്‍ പറയുന്നു .നാട്ടിന്‍ പുറത്തെ രാഷ്ട്രീയ പ്രചാരണങ്ങള്‍ കാടിന് നടുവിലും ഇപ്പോള്‍ നടക്കുന്നു . സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ ഓരോ മരത്തിലും പതിച്ചു . വോട്ട് തീയതി കാത്തിരിക്കുകയാണ് മുഴുവന്‍ വോട്ടര്‍മാരും .
കാടിന് നടുവിലെ ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനിയില്‍ നിന്നും വര്‍ഗീസ് തോമസ് @കോന്നി വാര്‍ത്തഡോട്ട് കോം