Trending Now

വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ‘വോട്ട് വണ്ടി’ പ്രയാണം തുടങ്ങി

 

വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി സ്വീപിന്റെ (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ‘വോട്ട് വണ്ടി’ എത്തുന്നു. വോട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ വോട്ടിംഗിന് നിര്‍ണ്ണായക പങ്കുണ്ട്. സ്വീപ് വോട്ടര്‍ ബോധവല്‍ക്കരണത്തിലൂടെ കുറച്ച് വോട്ടര്‍മാരെങ്കിലും അധികമായി വോട്ട് രേഖപ്പെടുത്തിയാല്‍ അത് ഗുണകരമായ ഫലമാണുണ്ടാക്കുകയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വോട്ട് വണ്ടിയില്‍ വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനവും വോട്ട് ചെയ്യുന്ന രീതിയും വോട്ടര്‍മാരെയും വിദ്യാര്‍ഥികളെയും പരിചയപ്പെടുത്തുന്നു. കൂടാതെ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും തെരഞ്ഞെടുപ്പില്‍ ഹരിതപെരുമാറ്റ ചട്ടം പാലിക്കുന്നതിനെക്കുറിച്ചും വോട്ട് വണ്ടിയില്‍ സന്ദേശങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ വോട്ട് വണ്ടി പര്യടനം നടത്തി. വരുന്ന നാലു ദിവസങ്ങളിലായി ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും.

സ്വീപിന്റെ ആഭിമുഖ്യത്തില്‍ വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കാന്‍ കോളജ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും സംഘടിപ്പിച്ച് വരുന്നു. പത്തനംതിട്ട കളക്ടറേറ്റ് അങ്കണത്തില്‍ വോട്ടര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബ് നടന്നു. പത്തനംതിട്ട കതോലിക്കേറ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലെ 30 അംഗ വോളണ്ടിയര്‍മാരാണ് ഫ്‌ളാഷ് മോബില്‍ പങ്കെടുക്കുന്നത്.

വോട്ടര്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, പത്തനംതിട്ട കതോലിക്കേറ്റ് കോളേജ്, കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഫ്‌ളാഷ് മോബ് നടത്തി. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന വോട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, സ്വീപ് നോഡല്‍ ഓഫീസര്‍ ശ്രീബാഷ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. സവിതാ പ്രമോദ്, എന്‍.എസ്.എസ് ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ വി.എസ് ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പ്:ജില്ലയിലെ നോഡല്‍ ഓഫീസര്‍മാര്‍

2021 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ നിയമിച്ച നോഡല്‍ ഓഫീസര്‍മാരുടെ വിവരങ്ങള്‍ ചുവടെ:-
എം.സി.സി, ലോ ആന്റ് ഓര്‍ഡര്‍ -എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍. സി-വിജില്‍ ആന്റ് സ്‌ക്വാഡ് -ഡി.ഡി.പി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ബിനോയ്, മൈലപ്ര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി. സുരേഷ് ബാബു. പോസ്റ്റല്‍ ബാലറ്റ് (പി.ഡബ്ല്യു ഡി.,80 ന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് ബാധിതര്‍) – ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ഐ.ജ്യോതിലക്ഷ്മി. സൈബര്‍ സെക്യൂരിറ്റി – ജില്ലാ ബി.സി.ആര്‍.ബി ഡിവൈഎസ്പി എ.സന്തോഷ് കുമാര്‍. കംപ്യൂട്ടറൈസേഷന്‍ ആന്‍ഡ് ഐ.സിടി ആപ്ലിക്കേഷന്‍ – ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ജിജി ജോര്‍ജ്. മീഡിയ ആന്റ് എം.സി.എം.സി – ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍. എക്സ്പന്‍ഡീച്ചര്‍ മാനേജ്മെന്റ് – ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാം. ഹോസ്പിറ്റാലിറ്റി ആന്റ് അസിസ്റ്റന്‍സ് ടു ഒബ്‌സര്‍വര്‍- ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു. ഗ്രീന്‍ പ്രോട്ടോകോള്‍ – സ്വച്ച് ഭാരത് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ.വിനോദ് കുമാര്‍. ട്രെയ്നിംഗ് മാനേജ്മെന്റ് – സീനിയര്‍ സൂപ്രണ്ട് കെ.ശ്രീകുമാര്‍. ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് – ജോയിന്റ് ആര്‍.ടി.ഒ ബി.അജികുമാര്‍. മെറ്റീരിയല്‍ മാനേജ്മെന്റ്-സ്പെഷ്യല്‍ തഹസീല്‍ദാര്‍ എം.എ.ഷാജി. ഇ.വി.എം മാനേജ്മെന്റ് – എല്‍ആര്‍ തഹസില്‍ദാര്‍ വി.എസ്.വിജയകുമാര്‍. മാന്‍പവര്‍ മാനേജ്മെന്റ് – ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്.ഹനീഫ്. വെബ് കാസ്റ്റിംഗ്-പി.ഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്.ആര്‍ ജയചന്ദ്രന്‍. ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് -എ.സി.ഐ.ടി(എച്ച്) പിആര്‍.സിഐടി ശരത് കുമാര്‍. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് -അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എന്‍.രാജശേഖരന്‍. ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് – ജില്ലാ ട്രഷറി ഓഫീസര്‍ ടി.എം. അനസ്. ഇ.ടി.പി.ബി.എസ് – ജൂനിയര്‍ സൂപ്രണ്ട് -ടി.ആര്‍ ബിജുരാജ്. ജില്ലാതല ഹെല്‍ത്ത് കോ-ഓര്‍ഡിനേഷന്‍ – ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ. പി.ഡബ്ല്യുഡി വോട്ടേഴ്സ് – സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഏലിയാസ് തോമസ്. സ്വീപ്പ് – എ.ഡി.സി – ബി.ശ്രീബാഷ്.

error: Content is protected !!