ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വികേന്ദ്രീകൃതാസൂത്രണം 2020-21 പദ്ധതി പ്രകാരം പഞ്ചായത്തിലെ 15 വാര്‍ഡുകളിലും പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ (23) മുതല്‍ 27 വരെ നടക്കും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വാര്‍ഡ്, തീയതി, സമയം, സ്ഥലം ചുവടെ: ഒന്നാം വാര്‍ഡിന്(23) രാവിലെ 9.30 മുതല്‍ 10 വരെ ആലയില്‍പടി, 10 മുതല്‍ 10.30 വരെ പാറയ്ക്കല്‍.
15-ാം വാര്‍ഡിന് രാവിലെ 10.30 മുതല്‍ 11 വരെ മങ്ങാട്, 11 മുതല്‍ 11.15 വരെ ചായലോഡ്, 11.15 മുതല്‍ 11.30 വരെ കളീയ്ക്കല്‍പടി. രണ്ടാം വാര്‍ഡിന് ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെ പാലക്കോട്, 12.30 മുതല്‍ ഒന്നു വരെ കടമാന്‍കുഴി. മൂന്നാം വാര്‍ഡിന് (24) രാവിലെ 9.30 മുതല്‍ 10 വരെ മുരുപ്പേല്‍തറ, 10 മുതല്‍ 10.30 വരെ അമ്പലം ജംഗ്ഷന്‍. നാലാം വാര്‍ഡിന് (24) രാവിലെ 10.30 മുതല്‍ 11 വരെ പൂതങ്കര കരയോഗ മന്ദിരം. 14-ാം വാര്‍ഡിന് (24) 11 മുതല്‍ 12 വരെ ഇളമണ്ണൂര്‍ മൃഗാശുപത്രി.
10-ാം വാര്‍ഡിന് 25 ന് രാവിലെ 9.30 മുതല്‍ 10 വരെ ഉടയോന്‍മുറ്റം സാംസ്‌കാരിക നിലയം, 10 മുതല്‍ 10.30 വരെ കുറുമ്പകര യുപിഎസ് ജംഗ്ഷന്‍. 11-ാം വാര്‍ഡിന് 25 ന് രാവിലെ 10.30 മുതല്‍ 11 വരെ കുന്നിട അംഗന്‍വാടി, 11 മുതല്‍ 11.30 വരെ മൈനാമണ്‍ ജംഗ്ഷന്‍. 12-ാം വാര്‍ഡിന് 25 ന് രാവിലെ 11.30 മുതല്‍ 12 വരെ കുന്നിട വായന ശാല ജംഗ്ഷന്‍, 12 മുതല്‍ 12.30 വരെ ലക്ഷം വീട് കോളനി. 13-ാം വാര്‍ഡിന് 26 ന് രാവിലെ 9.30 മുതല്‍ 10 വരെ 23 ജംഗ്ഷന്‍, 10 മുതല്‍ 10.30 വരെ ഇളമണ്ണൂര്‍ എച്ച്.എസ് ജംഗ്ഷന്‍.
അഞ്ചാം വാര്‍ഡിന് 26 ന് രാവിലെ 10.30 മുതല്‍ 11 വരെ മാവിള അങ്കണവാടി, 11 മുതല്‍ 11.15 വരെ തോട്ടപ്പാലം, 11 മുതല്‍ 11.15 വരെ കിസാന്‍മുക്ക്.
വാര്‍ഡ് ആറിന് 26 ന് രാവിലെ 11.30 മുതല്‍ 12 വരെ ചാങ്കൂര്‍, 12 മുതല്‍ 12.30 വരെ മാരൂര്‍ ജംഗ്ഷന്‍. വാര്‍ഡ് ഏഴിന് 27 ന് രാവിലെ 9.30 മുതല്‍ 10 വരെ പുതുവല്‍ ജംഗ്ഷന്‍, 10 മുതല്‍ 10.30 വരെ കരിമ്പില്‍ഭാഗം. വാര്‍ഡ് എട്ടിന് രാവിലെ 10 മുതല്‍ 10.30 വരെ തിരുമങ്ങാട് ജംഗ്ഷന്‍, 11 മുതല്‍ 11.30 വരെ കാരിഞ്ചക്കുഴി. വാര്‍ഡ് ഒന്‍പതിന് രാവിലെ 11 മുതല്‍ 11.30 വരെ ചെമ്മണ്ണേറ്റം, 12 മുതല്‍ 12.30 വരെ കണ്ണങ്കര.