Trending Now

ഇരട്ട വോട്ട് പരാതി സത്യം : 140 മണ്ഡലത്തിലും അന്വേഷണം : ഒരു ജീവനക്കാരിയെ സസ്പെന്‍റ് ചെയ്തു

 

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉന്നയിച്ച ഇരട്ട വോട്ട് പരാതി സത്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു . കേരളത്തിലെ 140 മണ്ഡലത്തിലും അന്വേഷണം നടക്കും .

 

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പട്ടികയിൽ വ്യാജ വോട്ടര്‍മാര്‍ കയറിക്കൂടിയിട്ടുണ്ടെന്ന ആരോപണം ശരിവച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.കളക്ടർമാരുടെ പ്രാഥമിക അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തി. കോട്ടയത്തെ വൈക്കത്തും ഇടുക്കിയിലും ഇരട്ട വോട്ട് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് 800 ഉം കോഴിക്കോട് താനൂരും പരാതിയിൽ പറഞ്ഞതിൽ 70% ശരിയാണ് . കാസർകോടും കള്ളവോട്ട് ഉണ്ട്.

ഇരട്ട വോട്ടുകൾ പരിശോധിക്കാൻ ബൂത്ത് തല ലിസ്റ്റ് തയ്യാറാക്കും. രണ്ട് സ്ഥലത്ത് പേര് ഉണ്ടെങ്കിൽ ഒന്ന് ഒഴിവാക്കും. കാസർകോട് കുമാരിയുടെ 5 കാർഡുകളിൽ 4 കാർഡ് നശിപ്പിച്ചു. 5 കാർഡ് കൊടുത്ത ഉദ്യോഗസ്ഥയെ സസ്പെൻറ് ചെയ്തു. പരാതി വന്ന വോട്ടർമാരുടെ പേരുകൾ ബൂത്തുകളിൽ നൽകും.ബി എൽ ഒ മാർ നേരിട്ട് പരിശോധിക്കാത്തതാണ് പ്രധാന പ്രശ്നം.തെരഞ്ഞെടുപ്പിന് 72 മണിക്കുറിന് മുൻപ് ബൈക്ക് റാലികൾ നിർത്തണം. ഒരു മണ്ഡലത്തിലെ ഏത് വോട്ടർക്കും പോളിംഗ് ഏജൻറുമാരാകാം. പോളിംഗ് ഏജന്‍റുമാര്‍ ബൂത്തിലെ വോട്ടറാകണമെന്ന് നിർബന്ധമില്ല.അഭിപ്രായ സര്‍വെകൾക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍വെകൾ തടയാൻ നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു

error: Content is protected !!