Trending Now

കോവിഡ് : തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണം : സ്കൂളുകളും ഹോസ്റ്റലുകളും അടച്ചു

 

കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചു . തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു . സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു.9,10,11 റഗുലര്‍ ക്ലാസുകള്‍ ആണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഉണ്ടാകില്ല . ഹോസ്റ്റലുകളും അടച്ചു.
പത്താം ക്ലാസിലെ ചില ബോര്‍ഡ് പരീക്ഷകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അവയ്ക്കായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്പെഷല്‍ ക്ലാസ് നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി . തഞ്ചാവൂരിലെ 11 സ്കൂളുകളിലെ അദ്ധ്യാപകര്‍ വിദ്യാര്‍ഥികല്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥനത്തെ എല്ലാ സ്കൂളുകളും ഹോസ്റ്റലുകളും അടയ്ക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി .

error: Content is protected !!