പി.ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചതായി സ്പീക്കർക്ക് കത്ത് നൽകി.തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് രാജി സമർപ്പിച്ചത്. അയോഗ്യത പ്രശ്‌നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവയ്ക്കാൻ ഇരുവർക്കും നിയമോപദേശം ലഭിച്ചു.
കേരളാ കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം. നേരത്തെ കേരളാ കോൺഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.