Trending Now

കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണം : കെ സുരേന്ദ്രന്‍

 

കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു ബിജെപി സ്ഥാനാർത്ഥി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് രണ്ടിടങ്ങളിൽ ജനവിധി തേടാനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 84 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പിൽ മല്‍സരിച്ച കോന്നിയിലുമാണ് സുരേന്ദ്രൻ പോരിന് ഇറങ്ങുന്നത് .
ബി ജെ പിയുടെ എ പ്ലസ് കാറ്റഗറിയില്‍ ആണ് കോന്നി . വിജയ സാധ്യത ഉള്ള മണ്ഡലങ്ങളെ ആണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത് . സംസ്ഥാനത്ത് 9 മണ്ഡലം എ പ്ലസില്‍ ഉണ്ട് . ഇവിടെ എല്ലാം കരുത്തരായ സ്ഥാനാര്‍ഥികളെ തന്നെ കണ്ടെത്തുവാന്‍ ബി ജെ പിയ്ക്ക് കഴിഞ്ഞു .
നേമത്ത് ആര് മത്സരിച്ചാലും ബിജെപിയെ തോൽപ്പിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നരേന്ദ്ര മോദി വേണോ വീരപ്പൻമാർ വേണോ എന്ന ചോദ്യമാണ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിലുള്ളത്. അവസാന ഘട്ടത്തിൽ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നത് വർഗീയ ശക്തികളാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മഞ്ചേശ്വരത്തെത്തിയ കെ സുരേന്ദ്രന് ആവേശ്വോജ്വല സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. ബൈക്ക് റാലികളുടെ അകമ്പടിയോടെയാണ് കെ സുരേന്ദ്രനെ ജോഡ് കല്ലിൽ എത്തിച്ചത്. തുടർന്ന് കേരള സഹ പ്രഭാരി സുനിൽ കുമാർ എംഎൽഎ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്നും മോദി വേണോ വീരപ്പൻ്റെ കൂട്ടാളികൾ വേണോ എന്നതാണ് ജനങ്ങൾക്ക് മുന്നിലുള്ള ചോദ്യമെന്നും സുരേന്ദ്രൻ പറഞ്ഞു

error: Content is protected !!