Trending Now

കുമ്മണ്ണൂർ പ്രിയദർശിനി കോളനിയിലെ കുടി വെള്ളക്ഷാമത്തിന് പരിഹാരം കാണണം

 

കോന്നി വാര്‍ത്ത : മാസങ്ങളായി മുടങ്ങി കിടന്നിരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോരിറ്റി എ ഇ ഓ യെ ഉപരോധിച്ചു.

കുമ്മണ്ണൂർ പ്രിയദർശിനി കോളനിയിലെ കുടി വെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നും റോഡുകളിൽ പൊട്ടി കിടക്കുന്ന പൈപ്പ് കണക്ഷൻ ഉടൻ ശെരിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം സംഘടിപ്പിച്ചത് .

വേനൽ കടുത്തതോടെ കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ് സാധാരണക്കാര്‍ക്ക് ഇരട്ടി പ്രഹരം ഏൽപ്പിക്കുന്ന സ്ഥിതിയാണ് ഇതിലൂടെ ഉണ്ടാകുന്നത്.. അടിയന്തിരമായി വാട്ടർ അതോരിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.

യുവമോർച്ച അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് അഖിൽ എസ്സ് , യുവമോർച്ച മണ്ഡലം പ്രസിഡന്‍റ് സുജീഷ് സുശീലൻ മണ്ഡലം വൈസ് പ്രസിഡന്‍റ് രഞ്ജിത്ത് ബി നായർ,ബി. ജെ. പി അരുവാപ്പുലം പഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രൻ , അഖിൽ ആർ എന്നിവർ നേതൃത്വം നൽകി

error: Content is protected !!