Trending Now

പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം

 

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദീന്‍ എളമരത്തിന്‍റെ മലപ്പുറത്തെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താറിന്‍റെ നേതൃത്വത്തിൽ നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു. പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കുന്നതിന് ഇരുളിന്‍റെ മറവിൽ ചില നിഗൂഢശക്തികളാണ് ആക്രമണം നടത്തിയതെന്ന് അബ്ദുൽ സത്താർ പറഞ്ഞു. ഇത് ഏറെ ഗൗരവതരമായ വിഷയമാണ്.അക്രമത്തിന് പിന്നിലുള്ള വസ്തുത അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.

കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകർന്നിട്ടുണ്ട്. വീട്ടില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കുറച്ചു ദിവസങ്ങളായി അദ്ദേഹവും കുടുംബവും അവിടെയല്ല താമസം. ആളില്ലാത്ത സമയം ഉറപ്പുവരുത്തിയാണ് അജ്ഞാതസംഘം വീടിനു നേരെ ആക്രമണം നടത്തിയിട്ടുള്ളത്. കൃത്യമായ ഗുഢാലോചന ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്.

വിഷയം സര്‍ക്കാരും പോലിസും ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണം. പ്രദേശത്ത് സമാധാനം അന്തരീക്ഷം നിലനിര്‍ത്താന്‍ പോലീസ് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ എസ് നിസാർ, സി എ റഊഫ്, മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി സമദ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു .

error: Content is protected !!