ജീവകാരുണ്യ പ്രസ്ഥാനമായ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം രക്ഷാധികാരിയായിരുന്ന പി. ശ്രീനിവാസന്‍ ഐ.പി.എസ്സിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മഹാത്മ മാതൃരത്‌നം
അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു .
സ്വന്തം കുഞ്ഞുങ്ങളെ കല്ലിലടിച്ചും, ബലിദാനം ചെയ്തും ക്രൂരമായി കൊന്നൊടുക്കുന്ന സമൂഹത്തിനോടുളള പ്രതിക്ഷേധവും, തിന്മകള്‍ക്കെതിരെയുളള ബോധവത്ക്കരണവുമാണ് മാതൃരത്‌നം അവാര്‍ഡിനാല്‍ ലക്ഷ്യമാക്കുന്നത്.
വൃഥകളെയും, പ്രതിസന്ധികളെയും അതിജീവിച്ച് മാതൃത്വമെന്ന വാക്കിന് ജീവിതം കൊണ്ട് മഹനീയമാക്കുന്ന മാതാവിനാണ് അവാര്‍ഡ് ലഭിക്കുക.സാമൂഹ്യ പ്രവര്‍ത്തകര്‍ക്കോ, ജനപ്രതിനിധികള്‍ക്കോ തങ്ങള്‍ക്ക് നേരിട്ട് അറിവുളള മികച്ച മാതൃത്വങ്ങള്‍ക്കായ് നോമിനേഷന്‍ നല്‍കാം.
നോമിനേറ്റ് ചെയ്യപ്പെടുന്ന ആളുടെ ബയോഡേറ്റയും, ജീവിത സാഹചര്യങ്ങളും, കുടുംബ പശ്ചാത്തലവും, നേട്ടങ്ങളും പ്രതിസന്ധികളും വ്യക്തമാക്കുകയും സാക്ഷ്യപ്പെടുത്തുകയും വേണം.തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേരില്‍ നിന്ന് ഒരാള്‍ക്ക് അവാര്‍ഡ് ലഭിക്കുകയും ബാക്കിയുളളവരെ ആദരിക്കുകയും ചെയ്യും.25000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.നോമിനേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 25
നോമിനേഷനുകള്‍ ലഭിക്കേണ്ട വിലാസം
മാതൃരത്‌നം
മഹാത്മ ജനസേവനകേന്ദ്രം
അടൂര്‍ – 691523