കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ചു നാളെ പ്രഖ്യാപനം വരാന്‍ ഇരിക്കെ പുതുപ്പള്ളിയില്‍ പുതുമുഖത്തെ അവതരിപ്പിച്ചു കൊണ്ട് സ്വന്തം മണ്ഡലത്തില്‍ നിന്നും മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി നേമം മണ്ഡലത്തില്‍ മല്‍സരിച്ചേക്കും എന്നു കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ പൊളിറ്റിക്കല്‍ ന്യൂസ് എഡിറ്റര്‍ അജി രാജ കുമാര്‍ തിരുവനന്തപുരത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു .
1970 മുതൽ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പതിനൊന്നു തവണ കേരളനിയമസഭയിലെത്തി.മികച്ച സംഘാടകനും നേതാവുമാണ് ഉമ്മൻ ചാണ്ടി. 1970 മുതൽ 50 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970 ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.
1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം എ ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജി വെച്ചപ്പോള്‍ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. പിന്നീട് 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയോടെ ഭരിച്ച അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി.
ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ്.