കോന്നി വാര്‍ത്ത ഡോട്ട് കോം :സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ കോന്നിയി തുടരാൻ വീണ്ടും അവസരം ലഭിച്ച അഡ്വ.കെ യു ജനീഷ് കുമാറിന് ചിറ്റാറിൽ മലയോര ജനത ആവേശ്വോജ്ജ്വല സ്വീകരണം നൽകി.
ബുധനാഴ്ച്ച ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നയുടൻ നൽകിയ ആദ്യ പൊതു സ്വീകരണമാണ് ചിറ്റാറിൽ ജനീഷ് കുമാറിന് നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന് ഒരുക്കിയത്.
അനശ്വര രക്തസാക്ഷി സഖാവ് എം എസ് പ്രസാദിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ജനീഷ് കുമാറിനെ സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ഏരിയ കമ്മറ്റി അംഗങ്ങളായ എം എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, ചിറ്റാർ ലോക്കൽ കമ്മറ്റി സെക്രട്ടറി മോഹൻ പൊന്നു പിള്ള എന്നിവർ ചുവന്ന മാലകളും ഷാളുകളും അണിയിച്ച് സ്വീകരിച്ചു.
വാദ്യമേളങ്ങളോടെ നൂറുകണക്കിന് ആളുകൾ അനുധാവനം ചെയ്ത സ്വീകരണ റാലി ചിറ്റാർ ടൗൺ ചുറ്റി മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു.റാലി കടന്നുപോയ വഴിയരികിലും കച്ചവട സ്ഥാപനങ്ങളിലും നിന്ന് ജനീഷ് കുമാറിനുനേരെ കൈകൾ വിശി അഭിവാദ്യം ചെയ്ത നാട്ടുകാരെ സ്ഥാനാർത്ഥി പ്രത്യഭിവാദ്യം ചെയ്തത് നവ്യാനുഭവമായി.
കോന്നി മണ്ഡലത്തിലെ ഏത് പ്രദേശത്ത് ചെന്നാലും ചുണ്ടി കാണിക്കാൻ പറ്റിയ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ പറ്റിയ സന്തോഷത്തിലാണ് രണ്ടാമങ്കത്തിനിറങ്ങുന്നതെന്നും ചിറ്റാറിലെ പ്രധാന റോഡുകളോടൊപ്പം ഗ്രാമീണ റോഡുകളും സഞ്ചാരയോഗ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ചിറ്റാർ ,സീതത്തോട് ,തണ്ണിത്തോട് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപെടുന്ന ജില്ലാ നിലവാരത്തിലുള്ള സ്പെഷ്യാലിറ്റി ആശുപത്രി ചിറ്റാർ കേന്ദ്രമാക്കി അനുവദിപ്പിച്ച് തുടർ നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും ജനീഷ് കുമാർ സ്വീകരണത്തിന് നന്ദി രേഖപെടുത്തി പറഞ്ഞു.
സിപിഐ എം പെരുനാട് ഏരിയ കമ്മറ്റി അംഗങ്ങളായ പ്രവീൺ പ്രസാദ്, എൻ ലാലാലാജി, റ്റി കെ സോമരാജൻ, സി എസ് സുകുമാരൻ,റ്റി എ നിവാസ് , ടി കെ സജി, രാധാ പ്രസന്നൻ, സീതത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് ജോബിറ്റി ഈശോ,
ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രവികല എബി, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ഷാജി, നിശ എസ്,
എൽഡിഎഫ് ചിറ്റാർ, വയ്യാറ്റുപുഴ മേഖല നേതാക്കൾ എന്നിവരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
കോന്നിയുടെ മണ്ണിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഊഷ്മള സ്വീകരണം
കോന്നി വാര്‍ത്ത : എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് കോന്നിയുടെ മണ്ണിൽ ഊഷ്മള സ്വീകരണം. സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ബുധനാഴ്ച്ച വൈകുന്നേരം വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് പ്രവർത്തകരും കോന്നി പൗരാവലിയും സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
എലിയറയ്ക്കൽ നടന്ന സ്വീകരണ ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജെ അജയകുമാർ പുഷ്പമാല ചാർത്തി സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണ റാലിയിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.16 മാസക്കാലത്തിനുള്ളിൽ കോന്നി യെ വികസന പാതയിലേക്ക് നയിച്ച അഡ്വ. കെ.യു ജനീഷ് കുമാറിനെ ഏറെ ആഹ്ളാദത്തോടെയാണ് സ്വീകരിച്ചത്. നഗരം പ്രദക്ഷിണം ചെയ്ത സ്വീകരണ റാലി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സ്ഥാനാർത്ഥിക്ക് നിരവധി പേർ ആശംസ നേർന്നു.
ഒന്നര വർഷത്തിനുള്ളിൽ
ഒന്നര വർഷത്തിനിടയിൽ ഐരവൺ പാലം ഉൾപ്പെടെ 11 പാലങ്ങൾക്ക് ഭരണാനുമതി ലഭ്യമാക്കാൻ സാധിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ പറഞ്ഞു. യുഡിഎഫ് സർക്കാരിൻ്റെ അലംഭാവം മൂലം മുടങ്ങിക്കിടന്ന കോന്നി മെഡിക്കൽ കോളജിൻ്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തീകരിക്കാനും ഒ പി യും കിടത്തി ചികിത്സയും ആരംഭിക്കാനും ഈ സർക്കാരിന് സാധിച്ചു.
നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും യാഥാർത്ഥ്യമാക്കിയാണ് എൽഡിഎഫ് 16 മാസക്കാലത്തിന് ശേഷം മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോന്നിയുടെ സമഗ്ര മേഖലയിലും വികസനം എത്തിക്കാൻ എൽഡിഎഫ് സർക്കാരിന് സാധ്യമായെന്ന് സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജെ അജയകുമാർ പറഞ്ഞു.
കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡൻ്റ് എബ്രഹാം വാഴയിൽ അധ്യക്ഷത വഹിച്ചു.സിപിഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, കോന്നിയൂർ പി.കെ, രാജേഷ് ആക്ലേത്ത്, ഷിജോ വകയാർ, അരുവാപ്പുലം ഗ്രാമ പഞ്ചായത്തംഗങ്ങളായ വി. ശ്രീകുമാർ, സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാഹുൽ വെട്ടൂർ, തുളസി മണിയമ്മ, സിപിഐഎം കോന്നി ലോക്കൽ സെക്രട്ടറി സുധാ കുമാർ, കോന്നിതാഴം ലോക്കൽ സെക്രട്ടറി കെ.കെ വിജയൻ ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സംഗേഷ് ജി നായർതുടങ്ങിയവർ പങ്കെടുത്തു.