Trending Now

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മല്‍സരം മുറുകും : ബി ജെ പിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ എത്തും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലം ഇന്ന് വരെ കാണാത്ത തരത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്  കാണും . എല്‍ ഡി എഫ് ,യു ഡി എഫ് , ബി ജെ പി സമര്‍ത്ഥരായ സ്ഥാനാര്‍ഥികളെ തന്നെ കോന്നിയില്‍ മല്‍സരിപ്പിക്കുന്നു എന്ന പ്രത്യേകത ഉണ്ട് . നിലവിലെ എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ തന്നെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി . യു ഡി എഫ് നിലവില്‍ സ്ഥാനാര്‍ഥിയുടെ ലിസ്റ്റ് ഇറക്കി ഇല്ലാ എങ്കിലും റോബിന്‍ പീറ്റര്‍ , അല്ലെങ്കില്‍ എലിസബത്ത് അബു ആകാന്‍ ആണ് സാധ്യത . ഈ സാധ്യതകളെ മറികടന്നു കൊണ്ട് 23 വര്‍ഷം കോന്നി എം എല്‍ എയായിരുന്ന നിലവിലെ ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശ് തന്നെ മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് എ ഐ സി സിയ്ക്കു അംഗീകരിക്കേണ്ടി വരും . മണ്ഡലം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്സിന് നിര്‍ദേശം കിട്ടി.

പൂര്‍ണ്ണമായ ജയ സാധ്യത ഉള്ള സ്ഥാനാര്‍ഥിയെ മാത്രമേ കോന്നിയില്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കൂ . ബി ജെ പിയുടെ ജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രമുഖ സ്ഥാനം കോന്നിയ്ക്ക് ഉണ്ട് . കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനെ തന്നെ ഇറക്കിയായിരുന്നു ബി ജെ പിയുടെ പ്രകടനം . സുരേന്ദ്രന്‍ ഇപ്പോള്‍ കേരള സംസ്ഥാന അദ്ധ്യക്ഷന്‍ ആണ് . ആ സുരേന്ദ്രനെ തന്നെ കോന്നിയില്‍ മല്‍സരിപ്പിക്കാന്‍ ആണ് പ്രഥമ പരിഗണന . അങ്ങനെ വന്നാല്‍ ആര്‍ എസ്സ് എസ്സ് പൂര്‍ണ്ണമായും ഈ മണ്ഡലത്തിലെ ബി ജെ പിയുടെ പ്രചരണം ഏറ്റെടുക്കും . ബി ജെ പിയ്ക്കു നല്ല വളക്കൂര്‍ ഉള്ള മണ്ണാണ് കോന്നി .
തദ്ദേശ തിരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും വിജയിച്ചു . മിക്ക വാര്‍ഡിലും രണ്ടാം സ്ഥാനത്ത് ബി ജെ പി എത്തി . അതെല്ലാം ബി ജെ പിയുടെ വളര്‍ച്ചയുടെ തുടക്കമാണ് .

സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാന്‍ ഇല്ലെങ്കില്‍ വോട്ട് നിലയില്‍ മൂന്നു മുന്നണിയും കൂടുതല്‍ സുരക്ഷ കൈവരുത്തും . കോന്നിയില്‍ എല്‍ ഡി എഫ് ജയിക്കുവാന്‍ ഉള്ള പ്രചാരണം ഉടന്‍ തുടങ്ങും . വികസനം പറഞ്ഞാകും വോട്ട് അഭ്യര്‍ഥിക്കുക . ഗ്രാമീണ റോഡ് വികസനവും കോന്നി മെഡിക്കല്‍ കോളേജ് വികസനവും ആദിവാസി മേഖലയായ ആവണിപ്പാറയില്‍ വൈദ്യുതി എത്തിച്ച വികസനവും പ്രകടന പത്രികയില്‍ സ്ഥാനം പിടിക്കും .

മുന്‍ എം എല്‍ എ അടൂര്‍ പ്രകാശ് ചെയ്തു വെച്ച വികസനം സംബന്ധിച്ചാണ് യു ഡിഎഫ് പ്രകടന പത്രിക . മലയോര നാടായ കോന്നിയെ പട്ടണമാക്കിയ വിഷയം ആണ് യു ഡി എഫ് സംസാരിക്കുക്ക

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെ സംബന്ധിച്ചാണ് ബി ജെ പിയുടെ പ്രകടനം . കേരളത്തിലെ 5 വര്‍ഷക്കാല എല്‍ ഡി എഫ് ഭരണത്തിലെ അഴിമതികള്‍ അക്കമിട്ട് നിരത്തിയാകും ബി ജെ പി ജനത്തെ സമീപിക്കുക . അതിനു വേണ്ടി കോന്നിയില്‍ സംസ്ഥാന അധ്യക്ഷനെ തന്നെ ഇറക്കും . കേന്ദ്ര നേതാക്കളില്‍ പ്രമുഖര്‍ കോന്നിയില്‍ എത്തി പ്രചരണത്തിന് തുടക്കം കുറിക്കും . കോന്നി കണ്ടിട്ടില്ലാത്ത തരത്തില്‍ മല്‍സരം കടുക്കും .