Trending Now

കോവിഡ് രോഗ വ്യാപനം കുറയുന്നു: ആരോഗ്യമന്ത്രാലയം

 

18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിൽ കൊറോണ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ രാജ്യത്ത് 113 പേരാണ് കൊറോണ ബാധയെത്തുടർന്ന് മരിച്ചത്. ഇതിൽ 88.5 ശതമാനം ആളുകളും 6 സംസ്ഥാനങ്ങളിൽ നിന്നുമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, അസം, ചണ്ഡിഗഡ്, ദാദ്ര നഗർ ഹവേലി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ലഡാക്ക്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ഒഡീഷ, പുതുച്ചേരി, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് അവസാന 24 മണിക്കൂറിൽ മരണം റിപ്പോർട്ട് ചെയ്യാതിരുന്നത്.

അതേസമയം രാജ്യത്ത് നിലവിൽ ഏറ്റവുമധികം കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 60 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മരിച്ചത്. പഞ്ചാബിലും കേരളത്തിലുമായി 15 ഉം 14 ഉം മരണങ്ങളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം വർദ്ധിച്ചിരിക്കുകയാണ്.

20 സംസ്ഥാനങ്ങളലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണവും ആയിരത്തിൽ താഴെയാണ്. രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ കൊറോണ വ്യാപനം വളരെയധികം കുറഞ്ഞിരിക്കുകയാണ്.