ഇന്ത്യൻ ബഹിരാകാശ കേന്ദ്രമായ ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണം നാളെ നടക്കും. ഐസ്ആർഒ യുടെ ഈ വർഷത്തെ ആദ്യ വിക്ഷേപപമായ പിഎസ്എൽവിസി-51 ന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യവിക്ഷേപണം ഞായറാഴ്ച രാവിലെ 10.24 നാണ്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ-1 ആണ്. ഇതിനോടൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ,ഭഗവത് ഗീതയുടെ ഇലക്ട്രോണിക് പതിപ്പ് എന്നിവയാണ് വിക്ഷേപണത്തിൽ ശ്രദ്ധേയമാകുന്നത്. മോദിയുടെ ഫോട്ടോ, ഭഗവത് ഗീതയുടെ പകർപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയാണ് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത്.സതീഷ് ധവാൻ സാറ്റലൈറ്റ് വഴിയാണ് ഇതെല്ലാം ബഹിരാക്ഷത്തേക്ക് കൊണ്ട് പോകുന്നത്.
ഇന്ത്യയുടെ ബഹിരാകാശ സ്ഥാപകന്മാരിൽ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ടാകും. ബഹിരാകാശ വികിരണം പഠിക്കുക , കാന്തിക മണ്ഡലം പഠിക്കുക , ലോ- പവർ- വൈഡ് -ഏരിയ ആശയ വിനിമയ ശൃംഖല പരീക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിലുണ്ടാകുക. ഇന്ത്യൻ ബഹിരാകാശ കേന്ദ്രത്തിന്റെ ചെയർപേഴ്സൺ ഡോ.ആർ ഉമാമഹേശ്വർ, ഡോ.കെ ശിവൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലിൽ പതിച്ചിട്ടുണ്ട്.