കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ നിന്നും ഉള്ളവര്‍ക്ക് കർണാടക, ഉത്തരാഖണ്ഡ് , മണിപ്പൂര്‍ മഹാരാഷ്ട്ര സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി.
കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം വന്നാൽമതി എന്നാണ് ഈ സംസ്ഥാനങ്ങളുടെ അറിയിപ്പ് .ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു.
കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ നാളെ മുതല്‍ കര്‍ശന നിയന്ത്രണം ഉണ്ട് .ഒഡിഷ, വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ പലതരത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി .
കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയിൽ പോകണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് വേണം. തിങ്കളാഴ്ചമുതൽ കർണാടകം നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തലപ്പാടി, നെട്ടണിഗെ, മുഡ്‌നൂരു, മോണാല, സാറഡ്ക്ക, ജാൽസൂർ എന്നീ റോഡുകളിലൂടെ മാത്രമാണ് നിലവിൽ കാസർകോട് ജില്ലയിൽനിന്ന് ദക്ഷിണ കന്നഡയിലേക്ക് പ്രവേശനം. ഈറോഡുകളിൽ ചെക്‌പോസ്റ്റ് സ്ഥാപിച്ച് പരിശോധന ആരംഭിക്കുകയും മറ്റുറോഡുകൾ അടയ്ക്കുകയും ചെയ്തു.