Trending Now

ശ്രീലങ്കൻ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഉപുൽ തരംഗ വിരമിച്ചു

 

ശ്രീലങ്കൻ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഉപുൽ തരംഗ വിരമിച്ചു. 15 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് തരംഗ അവസാനം കുറിച്ചത്. 2019 മാർച്ചിനു ശേഷം അദ്ദേഹം ഇതുവരെ ദേശീയ ടീമിൽ കളിച്ചിട്ടില്ല. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനു നന്ദി അറിയിച്ച തരംഗ ടീമിന് ആശംസകൾ അറിയിക്കുകയും ചെയ്തു.

2007, 2011 ലോകകപ്പ് ടീമുകളിൽ ഉൾപ്പെട്ടിരുന്ന തരംഗ 235 ഏകദിന മത്സരങ്ങളിൽ ശ്രീലങ്കക്കായി കളിച്ചിട്ടുണ്ട്. 33.74 ശരാശരിയിൽ 6951 റൺസാണ് തരംഗയുടെ സമ്പാദ്യം. 15 സെഞ്ചുറികളും 37 ഫിഫ്റ്റികളും താരം സ്വന്തമാക്കിയിട്ടുണ്ട്. 2011 ലോകകപ്പിൽ 56.43 ശരാശരിയിൽ 395 റൺസ് അടിച്ചുകൂട്ടിയ തരംഗ ശ്രീലങ്കയുടെ ഫൈനൽ പ്രവേശനത്തിൽ വലിയ പങ്കുവഹിച്ചിരുന്നു.

error: Content is protected !!