Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് ( വട്ടപ്പാറ കുരിശ് മുതല്‍ ഞക്കുകാവ് സെന്റ് മേരീസ് ഓര്‍ഫനേജ് ഭാഗം വരെയും, കമുകിനാക്കുഴി കോളനി, ഈട്ടിക്കാവ് കോളനി വരെയും ) എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 20 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.