Trending Now

കാസര്‍ഗോഡ് ജില്ലയില്‍ എന്യൂമറേറ്റർമാരുടെ ഒഴിവ്

 

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എൻമകജെ, മീഞ്ച, പുത്തിഗെ, പൈവളികെ പഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജി.ഐ.എസ് സർവ്വേ നടത്തുന്നതിന് എന്യൂമറേറ്ററെ നിയമിക്കുന്നു.

ബിരുദം/സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമ മറ്റു സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ എൻമകജെ, മീഞ്ച, പുത്തിഗെ, പൈവളികെ പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് വിഭാഗത്തിലോ ഫെബ്രുവരി 19നകം ലഭിക്കണം. ഫോൺ: 9995945565, 9605805116, 9995575044, 9895410559, 8943638971

error: Content is protected !!