Trending Now

കോന്നി ഗവ. മെഡിക്കൽ കോളേജ് : രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഫെബ്രു18 ന്

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ. മെഡിക്കൽ കോളജിന്‍റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 241.0 1 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. ഇതിൽ 2 18 കോടിയുടെ നിർമ്മാണമാണ് രണ്ടാം ഘട്ടത്തിൽ നടത്തുക. ബാക്കി തുക ഗ്രീൻ ബിൽഡിങ്ങിനായി നീക്കിവെച്ചിരിക്കുകയാണ്.

 

200 കിടക്കകൾ ഉള്ള പുതിയ ആശുപത്രി മന്ദിരം, 11 നിലകളുള്ള ക്വാട്ടേഴ്സ് ഫ്ലാറ്റ് സമുച്ഛയം, 2 നിലകളുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ആറു നിലകളുള്ള വനിതാ ഹോസ്റ്റൽ, അഞ്ച് നിലകളുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, മോർച്ചറി, ഓഡിറ്റോറിയം എന്നിവ ഉൾപ്പെട്ടതാണ് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനം. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ 500 കിടക്കകൾ ഉള്ള ആശുപത്രിയായി കോന്നി മെഡിക്കൽ കോളജ് മാറും.

error: Content is protected !!