Trending Now

ടൈറ്റാനിയം എണ്ണച്ചോര്‍ച്ച : തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു

 

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ എണ്ണച്ചോര്‍ച്ച കടലിലേക്ക് പടര്‍ന്നോ എന്നറിയാനുള്ള തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു . തീരത്തോട് അടുത്ത് ഇന്‍റര്‍ ടൈഡല്‍ സോണില്‍ നിലയുറപ്പിച്ച തീരസംരക്ഷണ സേന ഉള്‍ക്കടലിലേക്ക് എണ്ണ പടര്‍ന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. എണ്ണ ഉള്‍ക്കടലിലേക്ക് പടര്‍ന്നതായി ഇതുവരെയും കണ്ടെത്താനായിട്ടില്ല. സേനയുടെ സി-441 എന്ന ചെറുകപ്പലും കടലില്‍ നിരീക്ഷണം നടത്തുന്നു.

error: Content is protected !!