Trending Now

കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ തുടങ്ങി

 

ഏറ്റവും വേഗം വിദ്യാര്‍ഥികളേയും പ്രവേശിപ്പിക്കും;സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍ തുടങ്ങും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കോന്നി വാര്‍ത്ത : ഏറ്റവും വേഗത്തില്‍ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളേയും പ്രവേശിപ്പിച്ച് പൂര്‍ണമായും മെഡിക്കല്‍ കോളജ് ആക്കി മാറ്റാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഐപി വിഭാഗം (കിടത്തി ചികിത്സ)ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പെര്‍മിഷന്‍ ലഭിക്കുന്ന മുറയ്ക്ക് വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. പടിപടിയായി സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍ തുടങ്ങും. കോന്നി മെഡിക്കല്‍ കോളജിനായി മാത്രം 286 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.

100 കിടക്കകളോടുകൂടിയാണ് കിടത്തി ചികിത്സ ആരംഭിക്കുന്നത്. തുടര്‍ന്ന് 300 കിടക്കയായി വര്‍ധിപ്പിക്കും. ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് വാര്‍ഡുകളില്‍ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തുതന്നെ ആദ്യമായി പേഷ്യന്റ് അലാം സംവിധാനം ഉള്‍പ്പെടെയുള്ളവ രോഗികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂട്ടിരുപ്പുകാര്‍ക്കും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാനുളള കൂടുതല്‍ കസേരകളുംസജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് 941 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 600 എണ്ണം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ബാക്കിയുള്ളവയുടെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളത്തിലെ ആരോഗ്യമേഖലയില്‍ അഭിമാനകരമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കിയോസ്‌കിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉദ്ഘാടന പരിപാടി നടത്തിയത്.

കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി,കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടീച്ചര്‍, വൈസ് പ്രസിഡന്റ് ആര്‍.ദേവകുമാര്‍, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എ. റംലാബീവി, ഡിഎംഒ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ, എന്‍എച്ച്എം. ഡിപിഎം ഡോ. എബി സുഷന്‍, കോന്നി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എസ്.സജിത്ത് കുമാര്‍, സിപിഐ എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ആര്‍. ഉണ്ണികൃഷ്ണപിള്ള, കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് എന്‍എം രാജു, റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി ശ്യാംലാല്‍, കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫീലിപ്പോസ് തോമസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സി.എസ്. വിക്രമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!