Trending Now

കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി 

 

കോന്നി വാര്‍ത്ത : പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ ഈ മാസം 12 മുതല്‍ ഏപ്രില്‍ 23 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

ഈ ദിവസങ്ങളില്‍ കുമ്പഴ ഭാഗത്തു നിന്നും കോന്നി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുമ്പഴ ജംഗ്ഷന്‍ -വെട്ടൂര്‍ അട്ടച്ചാക്കല്‍ റോഡ് വഴി കോന്നിയില്‍ എത്തിയും കോന്നിയില്‍ നിന്നും കുമ്പഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കോന്നി  – അട്ടച്ചാക്കല്‍ വെട്ടൂര്‍ കുമ്പഴ റോഡ് വഴി തിരിച്ചും കടന്ന് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരപ്പള്ളി കെ.എസ്.ടി പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 04828 206961.

error: Content is protected !!