Trending Now

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 496

 

എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി 167, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 79 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 82,804 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,30,809 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3848 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 842, കോഴിക്കോട് 677, മലപ്പുറം 629, കൊല്ലം 516, കോട്ടയം 461, പത്തനംതിട്ട 446, തിരുവനന്തപുരം 351, തൃശൂര്‍ 435, ആലപ്പുഴ 403, പാലക്കാട് 135, കണ്ണൂര്‍ 139, വയനാട് 173, ഇടുക്കി 154, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട് 5, കൊല്ലം, എറണാകുളം 4 വീതം, തിരുവനന്തപുരം 3, തൃശൂര്‍, പാലക്കാട്, മലപ്പുറം 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 485, കൊല്ലം 325, പത്തനംതിട്ട 400, ആലപ്പുഴ 366, കോട്ടയം 1050, ഇടുക്കി 258, എറണാകുളം 690, തൃശൂര്‍ 451, പാലക്കാട് 252, മലപ്പുറം 571, കോഴിക്കോട് 619, വയനാട് 340, കണ്ണൂര്‍ 279, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,543 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,90,720 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,19,050 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,08,113 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,937 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1395 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 434 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 476 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അടൂര്‍, പറക്കോട്, പന്നിവിഴ, ആനന്ദപ്പള്ളി, കണ്ണംകോട്, മൂന്നാളം) 20
2 പന്തളം
(മങ്ങാരം, പൂഴിക്കാട്, കടയ്ക്കാട്, മുടിയൂര്‍ക്കോണം) 15
3 പത്തനംതിട്ട
(കുമ്പഴ, ചുരളിക്കോട്, മാക്കാംകുന്ന്, സന്തോഷ്മുക്ക്, അഴൂര്‍, മുണ്ടുകോട്ടയ്ക്കല്‍, വലഞ്ചുഴി) 31
4 തിരുവല്ല
(മുത്തൂര്‍, തുകലശ്ശേരി, മഞ്ഞാടി, പാലിയേക്കര, തിരുവല്ല, കാവുംഭാഗം) 21
5 ആനിക്കാട് 1
6 ആറന്മുള
(നാല്‍ക്കാലിക്കല്‍, ആറന്മുള, കുറിച്ചിമുട്ടം) 9
7 അരുവാപുലം
(ഊട്ടുപ്പാറ, കുമ്മണ്ണൂര്‍, ഐരവണ്‍, അരുവാപുലം) 11
8 അയിരൂര്‍
(വെളളിയറ, തീയാടിക്കല്‍, കൈതകോടി, തടിയൂര്‍, കാഞ്ഞീറ്റുകര) 12
9 ചെന്നീര്‍ക്കര
(ഊന്നൂകല്‍, മാത്തൂര്‍, പ്രക്കാനം) 7
10 ചെറുകോല്‍
(വയലത്തല, ചെറുകോല്‍) 3
11 ചിറ്റാര്‍
(നീലിപിലാവ്, വയ്യാറ്റുപുഴ, പാമ്പിനി, ചിറ്റാര്‍) 6
12 ഏറത്ത്
(ചൂരക്കോട്, മണക്കാല, തുവയൂര്‍, പുതുശ്ശേരിഭാഗം) 14
13 ഇലന്തൂര്‍
(പരിയാരം, ഇലന്തൂര്‍ ഈസ്റ്റ്) 2
14 ഏനാദിമംഗലം
(മങ്ങാട്, കുറുമ്പകര, ഇളമണ്ണൂര്‍, പൂതംകര) 7
15 ഇരവിപേരൂര്‍
(ഈസ്റ്റ് ഓതറ, വളളംകുളം, നെല്ലിമല) 20
16 ഏഴംകുളം
(ചായലോട്, കോട്ടമുകള്‍, നെടുമണ്‍, പുതുമല, ഏനാത്ത്) 9
17 എഴുമറ്റൂര്‍
(ചാലപ്പള്ളി, എഴുമറ്റൂര്‍) 8
18 കടമ്പനാട്
(കടമ്പനാട് നോര്‍ത്ത്, മണ്ണടി, തുവയൂര്‍ നോര്‍ത്ത്, കടമ്പനാട് സൗത്ത്) 16
19 കടപ്ര
(കടപ്ര, വളഞ്ഞവട്ടം) 4
20 കലഞ്ഞൂര്‍
(അതിരുങ്കല്‍, ഇടത്തറ, കലഞ്ഞൂര്‍) 7
21 കല്ലൂപ്പാറ 1
22 കവിയൂര്‍
(മുണ്ടിയപ്പളളി, കവിയൂര്‍) 9
23 കൊടുമണ്‍
(അങ്ങാടിക്കല്‍, ഐക്കാട്, കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത്) 12
24 കോയിപ്രം
(കോയിപ്രം, കുമ്പനാട്, പുല്ലാട്) 10
25 കോന്നി
(പൂവന്‍പാറ, അതുമ്പുംകുളം, ചിറ്റൂര്‍മുക്ക്, മങ്ങാരം, പയ്യനാമണ്‍, വകയാര്‍) 24
26 കൊറ്റനാട്
(കൊറ്റനാട്) 7
27 കോഴഞ്ചേരി
(വഞ്ചിത്തറ, കാട്ടൂര്‍, കോഴഞ്ചേരി) 9
28 കുളനട
(തുമ്പമണ്‍ താഴം, ഞെട്ടൂര്‍, ഉളളന്നൂര്‍, കൈപ്പുഴ) 14
29 കുന്നന്താനം
(മാന്താനം) 3
30 കുറ്റൂര്‍
(വെണ്‍പാല, കുറ്റൂര്‍) 6
31 മലയാലപ്പുഴ
(വെട്ടൂര്‍, വടക്കുപ്പുറം) 6
32 മല്ലപ്പളളി
(മല്ലപ്പള്ളി നോര്‍ത്ത്, മല്ലപ്പളളി വെസ്റ്റ്, വായ്പ്പൂര്‍, നെല്ലിമൂട്) 12
33 മല്ലപ്പുഴശ്ശേരി
(നെല്ലിക്കാല, കാരംവേലി, കുഴിക്കാല, മല്ലപ്പുഴശ്ശേരി) 9
34 മെഴുവേലി
(മെഴുവേലി) 2
35 മൈലപ്ര
(ചീങ്കല്‍തടം, മൈലപ്ര) 2
36 നാറാണംമൂഴി 1
37 നാരങ്ങാനം
(കടമ്മനിട്ട, പെരിങ്ങാമല, നാരങ്ങാനം, തോന്ന്യാമല) 14
38 നെടുമ്പ്രം
(നെടുമ്പ്രം) 3
39 നിരണം
(നിരണം) 4
40 ഓമല്ലൂര്‍
(ആറ്റരികം, പുത്തന്‍പീടിക, ചീക്കനാല്‍, മഞ്ഞിനിക്കര, ഐമാലി, ഓമല്ലൂര്‍) 11
41 പളളിക്കല്‍
(പഴകുളം, ചെറുപുഞ്ച, മുണ്ടപ്പളളി, പെരിങ്ങനാട്, തെങ്ങമം) 17
42 പന്തളം-തെക്കേക്കര
(മങ്കുഴി, തട്ട, കീരുകുഴി, പറന്തല്‍, പെരുമ്പുളിക്കല്‍) 12
43 പെരിങ്ങര 1
44 പ്രമാടം
(മല്ലശ്ശേരി, ഇളപ്പുപാറ, വി-കോട്ടയം, ഇളകൊള്ളൂര്‍) 9
45 പുറമറ്റം
(വെണ്ണിക്കുളം) 4
46 റാന്നി
(ഉതിമൂട്, പുതുശ്ശേരിമല) 3
47 റാന്നി പഴവങ്ങാടി
(കാരികുളം, ഇടമണ്‍, ഐത്തല, മക്കപ്പുഴ) 11
48 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, വലിയകാവ്) 4
49 റാന്നി പെരുനാട്
(മാടമണ്‍, ളാഹ, പെരുനാട്) 4
50 സീതത്തോട് 1
51 തണ്ണിത്തോട്
(പൂച്ചക്കുളം, മണ്ണീറ, തണ്ണിത്തോട്) 8
52 തോട്ടപ്പുഴശ്ശേരി
(നെടുപ്രയാര്‍, തടിയൂര്‍) 3
53 തുമ്പമണ്‍ 1
54 വടശ്ശേരിക്കര
(മണിയാര്‍, വടശ്ശേരിക്കര) 7
55 വളളിക്കോട്
(വളളിക്കോട്, വാഴമുട്ടം ഈസ്റ്റ്, നരിയാപുരം) 13
56 വെച്ചൂച്ചിറ
(മുക്കൂട്ടുതറ, ചാത്തന്‍തറ, കൊല്ലമുള, മണ്ണടിശാല, വെച്ചൂച്ചിറ) 16