കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വികസന ഫോട്ടോ പ്രദര്‍ശനനത്തിന് അടൂര്‍ നിയോജക മണ്ഡലത്തില്‍ തുടക്കമായി.
‘മികവിന്റെ അഞ്ച് വര്‍ഷങ്ങള്‍’ എന്നപേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യപ്രദര്‍ശനം അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയുടെ വിവിധ നിയോജക മണ്ഡലങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണാന്‍ ധാരാളം ആളുകളാണ് എത്തിയത്.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജി പി. വര്‍ഗീസ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍, നഗരസഭ കൗണ്‍സിലര്‍മാരായ അനു വസന്തന്‍, അപ്സര സനല്‍, കെ.മഹേഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി ജയന്‍, അഡ്വ.എസ്.മനോജ്, ടി.ആര്‍ ബിജു, ആര്‍.സനല്‍കുമാര്‍, ശശി കുമാര്‍, ഏഴംകുളം നൗഷാദ്, പി.ആര്‍ ബിജു, ഷാജഹാന്‍, പന്നിവിഴ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.സുരേഷ് ബാബു, അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.