കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉച്ചയോടെ ആയിരുന്നു അന്ത്യം.കോവിഡ് ബാധിച്ച നെഗറ്റീവായ ശേഷം ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഥകളി ആചാര്യന്‍ ഗുരുകുടമാളൂര്‍ കരുണാകരന്‍ നായരുടെ മരുമകനാണ്.ആലപ്പുഴ നെടുമുടിയില്‍ 1940 ഒക്ടോബറിലായിരുന്നു മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ ജനനം.
കേന്ദ്ര-സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്, കലാമണ്ഡലം ഫെലോഷിപ്, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.