Trending Now

കോന്നി മെഡിക്കല്‍ കോളേജ് : കൂടുതല്‍ ഒ പി വിഭാഗം ആരംഭിക്കും

 

കോന്നി വാര്‍ത്ത :കോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയും, കൂടുതൽ ഒ.പി.വിഭാഗങ്ങളും ആരംഭിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ഓഫീസ് മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.പാർട്ടീഷൻ ജോലികൾ പൂർത്തീകരിച്ചാണ് ഓഫീസ് മാറ്റി സ്ഥാപിച്ചത്.

ഓഫീസിനോടു ചേർന്നു തന്നെ മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ ക്യാബിനും ക്രമീകരിച്ചിട്ടുണ്ട്.
ഓഫീസ് എതിർ വശത്തായി പുതിയതായി തയ്യാറാക്കിയ മുറിയിൽ പ്രിൻസിപ്പാളിന്‍റെ ഓഫീസും പ്രവർത്തനം തുടങ്ങി.
മാറ്റി സ്ഥാപിച്ച ഓഫീസ് അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു.രണ്ടാം ഘട്ടത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമ്മിക്കുന്നുണ്ടെന്നും, അതുവരെ പുതിയ സ്ഥലത്ത് പ്രവർത്തനം തുടരുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!