Trending Now

ഗാന്ധിസ്മൃതിയാത്ര പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം മേക്കൊഴൂരിൽ നടന്നു

ഗാന്ധിസ്മൃതിയാത്ര പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം മേക്കൊഴൂരിൽ നടന്നു

കോന്നി വാര്‍ത്ത :മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി ആഹ്വാമനുസരിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്യത്തിൽ നടക്കുന്ന ഗാന്ധിസ്മൃതിയാത്രകളുടെ ജില്ലാതല ഉദ്ഘാടനം മേക്കൊഴൂരിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് പതാക ഏറ്റുവാങ്ങി . ഡി.സി.സി. ഏക്സിക്യൂട്ടീവ് അംഗം സലിം പി.ചാക്കോ ,ഐ. എൻ. ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.കെ. ഗോപി , കേരള കോ-ഓപ്പറേറ്റീവ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് ജോഷ്വാ മാത്യു , ബിനു മൈലപ്രാ , ജെയിംസ് കീക്കരിക്കാട്ട് , ബേബി മൈലപ്രാ , ബിജു ശമുവേൽ , വിൽസൺ തുണ്ടിയത്ത് , എൽസി ഈശോ ,മാത്യു എബ്രഹാം ,സി.എ. തോമസ് ,ശോശമ്മ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

 

ലിബു മാത്യു , ജോൺസൺ പി.എ. ഷിജു കുഞ്ഞച്ചൻ , ജോബി മണ്ണാറാക്കുളഞ്ഞി , എം.കെ.സുരേന്ദ്രൻ , അന്നമ്മ തോമസ് , സുനിൽകുമാർ , അനിത മാത്യു ,മഞ്ജു സന്തോഷ് , എൻ .പ്രദീപ്കുമാർ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രാജേഷ് ആർ, തോമസ് ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!