Trending Now

തിരുവനന്തപുരത്ത് അടൂര്‍ നിവാസിയായ ആര്‍ക്കിടെക്ച്വര്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍

 

വിദ്യാര്‍ഥിനിയെ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ച്വര്‍ വിദ്യാര്‍ഥിനി അഞ്ജന( 21 )യാണ് മരിച്ചത്.അടൂര്‍ സ്വദേശിനിയാണ് മരിച്ച അഞ്ജന.മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.ഭക്ഷണം കഴിക്കാന്‍ എത്താത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ മരിച്ചനിലയില്‍ കണ്ടത്.കഴക്കൂട്ടം പോലീസ് കേസെടുത്തു.

മൈഗ്രൈൻ തുടങ്ങിയ അസുഖങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ പറയുന്നു. ഗുളികകൾ അമിത അളവിൽ കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

error: Content is protected !!