Trending Now

പത്തനംതിട്ട വാട്ടര്‍ അതോറിറ്റിയില്‍ തൊഴില്‍ അവസരം

 

കോന്നി വാര്‍ത്ത : ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജല അതോറിറ്റി, പി എച്ച് ഡിവിഷന്‍, പത്തനംതിട്ട ഓഫീസിലേക്ക് താത്കാലികമായി വാളന്റിയര്‍മാരെ 631 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കും. പരമാവധി 60 ദിവസത്തേക്കാണ് നിയമനം.

സിവില്‍/മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഐ.ടി.ഐ/ഡിപ്ലോമ/ കംപ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി രണ്ടിന് രാവിലെ 11 മുതല്‍ വൈകിട്ട മൂന്നു വരെയാണ് കൂടിക്കാഴ്ച.

താത്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കേരള വാട്ടര്‍ അതോറിറ്റിയുടെ പി എച്ച് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഹാജരാകണം.

error: Content is protected !!