Trending Now

ജില്ലയില്‍ പുതുതായി 9 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ പുതുതായി ഒന്‍പത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു. ഏനാദിമംഗലം, കടമ്പനാട്, അങ്ങാടിക്കല്‍, കൂടല്‍, നിരണം, ചേത്തക്കല്‍, കൊല്ലമുള, കലഞ്ഞൂര്‍, പള്ളിക്കല്‍ എന്നിവയാണ് പുതുതായി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്ാകുന്നത്.

ഏനാദിമംഗലം, കടമ്പനാട് വില്ലേജ് ഓഫീസുകളുടെ എസ്റ്റിമേറ്റ് ലവലില്‍ എത്തി നില്‍ക്കുകയാണ്. അങ്ങാടിക്കല്‍, കുടല്‍, നിരണം, ചേത്തക്കല്‍, കൊല്ലമുള, കലഞ്ഞൂര്‍, എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞു. ട്വിന്‍ ക്വാര്‍ട്ടേഴ്‌സായി നിര്‍മ്മിക്കുന്ന പള്ളിക്കല്‍ വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പത്തനംതിട്ടയില്‍ പുതിയതായി എട്ട് വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇവയില്‍ ഏഴ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളും ഒന്ന് ട്വിന്‍ കോര്‍ട്ടേഴ്സുമാണ്. ഇരവിപേരൂര്‍, അയിരൂര്‍, ഏനാത്ത്, തണ്ണിത്തോട്, തുമ്പമണ്‍, മൈലപ്ര, കുരംമ്പാല എന്നിവയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍. പത്തനംതിട്ട വില്ലേജ് ഓഫീസാണ് ട്വിന്‍ കോര്‍ട്ടേഴ്സ്.

എന്താണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്

മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതി. ജനസൗഹൃദപരവും ആധുനിക രീതിയില്‍ സുതാര്യവും ഉത്തരവാദിത്വപരമായും ജനങ്ങള്‍ക്കു സേവനം നല്‍കുകയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിലൂടെ ലക്ഷ്യമിടുന്നത്.
സ്മാര്‍ട്ട് വില്ലേജ് പുതിയ ഓഫീസ് കെട്ടിടങ്ങളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കു സഹായത്തിനായി ഫ്രണ്ട് ഓഫീസ് സംവിധാനം, റിക്കോര്‍ഡ് റൂം, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറി തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

error: Content is protected !!