Trending Now

കോന്നിയൂര്‍ ദേശത്തിന്‍റെ ഈ ഉത്സവകാലം ഇനി ഇല്ല

 

കോന്നി വാര്‍ത്ത ഡോട്ട് കോം : @അഗ്നി

കോന്നിയ്ക്ക് ഇങ്ങനെയും ഒരു ഉത്സവ കാലം ഉണ്ടായിരുന്നു .കോന്നി വനത്തില്‍ കുഴിച്ചിട്ട വാരിക്കുഴികളില്‍ വീഴുന്ന ലക്ഷണമൊത്ത കാട്ടാനയെ താപ്പാനകളുടെ സഹായത്താല്‍ വക്ക വടത്താല്‍ ബന്ധിച്ച് കൊട്ടും പാട്ടും ആര്‍പ്പു വിളിയുമായി കാട്ടാനയെ നാട്ടാനയായി മത പരിവര്‍ത്തനം ചെയ്യുന്ന ചട്ടം .

വാരികുഴില്‍ വീഴ്ത്തുന്ന കാട്ടാനയെ താപ്പാനകളുടെ അകമ്പടിയോടെ കാട്ടില്‍നിന്നും കോന്നി ആനകൂട്ടിലേക്ക് ആനയിച്ചിരുന്ന ആ ഉത്സവ കാലം ഇനി ഇല്ല . 1976 ല്‍ ആനപ്പിടിത്തം നിയമം മൂലം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു . പിന്നെ ഇങ്ങോട്ട് പഴം കുഴിയില്‍ വീഴുന്ന കാട്ടാനകളെ മെരുക്കി എടുക്കുന്ന ഇടമായി കോന്നി മാറി . ഇപ്പോള്‍ എക്കോ ടൂറിസം കേന്ദ്രമായി വികസിപ്പിച്ചു . കോന്നി അയ്യപ്പനും പ്രിയദര്‍ശിനിയും രഘുവും സുരേന്ദ്രനും അടക്കി വാണ കോന്നി ആനകൂട് പഴയ പ്രതാപത്തിലേക്ക് എത്തുമോ .

error: Content is protected !!