Trending Now

എസ്പിബിക്ക് പത്മവിഭൂഷൻ, ചിത്രയ്ക്ക് പത്മഭൂഷൻ; 5 മലയാളികൾക്ക് പത്മശ്രീ

എസ്പിബിക്ക് പത്മവിഭൂഷൻ, ചിത്രയ്ക്ക് പത്മഭൂഷൻ; 5 മലയാളികൾക്ക് പത്മശ്രീ

 

ന്യൂഡൽഹി∙ 2021ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം 7 പേർക്ക് പത്മവിഭൂഷൻ പുരസ്കാരം. മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൻ. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്‍പ്പെടെ അഞ്ച് മലയാളികളാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. ആകെ 102 പേർ.
കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ (കായികം), ബാലൻ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവർ (കല), ഡോ. ധനഞ്ജയ് ദിവാകർ (മെഡിസിൻ) എന്നിവരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായ മറ്റു മലയാളികൾ.
രാജ്യത്തിന്റെ അംഗീകാരം വലിയ സന്തോഷം നൽകുന്നതെന്ന് കെ.എസ്.ചിത്ര  പറഞ്ഞു. കൈപിടിച്ചു നടത്തിയ എല്ലാവർക്കുമായി പുരസ്കാരം സമർപിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പത്മവിഭൂഷൻ നേടിയവർ:

1. ഷിൻസോ ആബെ
2. എസ്.ബി.ബാലസുബ്രഹ്മണ്യം (മരണാനന്തരം)
3. ഡോ.ബെല്ലെ മോനാപ്പ ഹെഗ്ഡെ
4. നരിന്ദെർ സിങ് കാപാനി (മരണാനന്തരം)
5. മൗലാനാ വാഹിദുദ്ദിൻ ഖാൻ
6. ബി.ബി.ലാൽ
7. സുദർശൻ സാഹു

പത്മഭൂഷൻ നേടിയവർ:

1. കെ.എസ്. ചിത്ര
2. തരുൺ ഗൊഗോയി (മരണാനന്തരം)
3. ചന്ദ്രശേഖർ കാംബ്ര
4. സുമിത്ര മഹാജൻ
5. നിപേന്ദ്ര മിശ്ര
6. രാം വിലാസ് പാസ്വാൻ (മരണാനന്തരം)
7. കേശുബായ് പട്ടേൽ (മരണാനന്തരം)
8. കൽബെ സാദിഖ് (മരണാനന്തരം)
9. രജ്നികാന്ത് ദേവിദാസ് ഷ്രോഭ്
10. തർലോച്ചൻ സിങ്

error: Content is protected !!