Trending Now

കോന്നിയില്‍ കൃഷി മോഡല്‍ അഗ്രോ സര്‍വീസ് സെന്‍ററില്‍ ആവശ്യമുണ്ട്

 

കോന്നി വാര്‍ത്ത : കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ അഗ്രോ സര്‍വീസ് സെന്ററിലേക്ക് കാര്‍ഷികോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് കാര്‍ഷിക മേഖലയില്‍ സേവനം ചെയ്തു കൊടുക്കുന്നതിനും കാര്‍ഷിക നഴ്സറി, ജൈവ ഉല്‍പ്പാദന ഉപാധികളുടെ തയാറാക്കല്‍, പോളിഹൗസ്, മഴമറ, നൂതന ജലസേചന രീതികള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും അഭ്യസ്ഥവിദ്യരായ സേവന ദാതാക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18 നും 56 നും മദ്ധ്യേ പ്രായമുള്ളവരും കായിക ക്ഷമതയുള്ളവരും കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നതിന് താല്‍പര്യം ഉള്ളവരുമായിരിക്കണം. മുന്‍കാല പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഈമാസം 30ന് മുന്‍പ് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കോന്നിയിലുള്ള ഓഫീസിലോ, കോന്നി മോഡല്‍ അഗ്രോസര്‍വീസ് സെന്ററിലോ സമര്‍പ്പിക്കണമെന്നു കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

error: Content is protected !!