Trending Now

പ്രതിസന്ധി കാലങ്ങളെ അതി ജീവിച്ച ഓര്‍മകള്‍ പങ്കുവെച്ച് എംഎല്‍എയും കളക്ടറും

MLA and Collector sharing memories of surviving crisis times

കോന്നി വാര്‍ത്ത : സഹകരണ രജിസ്ട്രാറായി സ്ഥലം മാറി പോകുന്ന ജില്ലാ കളക്ടര്‍ പി.ബി. നൂഹിനെ വീണാ ജോര്‍ജ് എംഎല്‍എ സന്ദര്‍ശിച്ചു. 2018 ലെ മഹാ പ്രളയം, 2019ലെ പ്രളയം, കോവിഡ് മഹാമാരി എന്നിവ ഉള്‍പ്പെടെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ രണ്ടര വര്‍ഷക്കാലത്തെ സംഭവങ്ങളുടെ ഓര്‍മകള്‍ എംഎല്‍എയും ജില്ലാ കളക്ടറും പങ്കുവച്ചു. എംഎല്‍എയും ജില്ലാകളക്ടറും ആസൂത്രണം ചെയ്ത വലഞ്ചുഴി ടൂറിസം പദ്ധതി പൂര്‍ത്തീകരിക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടന്നു.

ഇലന്തൂര്‍ കോളജ് നിര്‍മാണം ആരംഭിക്കുന്നതിനായി അലൈന്‍മെന്റും സര്‍വേ രേഖകളും ജില്ലാ കളക്ടര്‍ ചുമതല ഒഴിയുന്നതിനു മുന്‍പ് കിറ്റ്‌കോയ്ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ കത്ത് നല്‍കി. കത്ത് സ്വീകരിച്ച ഉടന്‍ തന്നെ പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സര്‍വേയ്ക്ക് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

error: Content is protected !!